Question:
' അക്കാമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
Aടോണി മാത്യു
Bഎം. നിസാർ
Cആർ. പാർവ്വതീദേവി
Dടി.എച്ച്.പി. ചെന്താരശ്ശേരി
Answer:
C. ആർ. പാർവ്വതീദേവി
Explanation:
അക്കാമ്മ ചെറിയാൻ:
- അക്കാമ്മ ചെറിയാൻ ജനിച്ചത് : 1909, ഫെബ്രുവരി 14
- ജന്മസ്ഥലം : കാഞ്ഞിരപ്പള്ളി, കോട്ടയം
- അച്ഛൻ : തൊമ്മൻ ചെറിയാൻ
- അമ്മ : അന്നാമ്മ
- “തിരുവിതാംകൂറിലെ ഝാൻസി റാണി” എന്നറിയപ്പെടുന്ന വനിത
- അക്കാമ്മ ചെറിയാനെ “തിരുവിതാംകൂറിലെ ഝാൻസി റാണി” എന്ന് വിശേഷിപ്പിച്ചത് : ഗാന്ധിജി
- അക്കാമ്മ ചെറിയാൻ തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിലേക്ക് (ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വർഷം : 1947
- അക്കാമ്മ ചെറിയാൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് കാഞ്ഞിരപ്പള്ളിയിൽ നിന്നുമാണ്.
- അക്കമ്മ ചെറിയാൻ അന്തരിച്ച വർഷം : 1982, മേയ് 5
- അക്കാമ്മ ചെറിയാന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം : വെള്ളയമ്പലം, തിരുവനന്തപുരം
- ഇന്ത്യാ ഗവൺമെന്റ് താമ്രപത്ര അവാർഡ് നൽകി അക്കാമ്മ ചെറിയാനെ ആദരിച്ചത് : 1972
- അക്കാമ്മ ചെറിയാൻറെ നേതൃത്വത്തിൽ സ്ഥാപിതമായ സ്ത്രീകളുടെ സന്നദ്ധ സേവാ സംഘം : ദേശസേവിക സംഘം
- തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിംഗ് പ്രസിഡന്റ്റ് ആയ ആദ്യ വനിത : അക്കാമ്മ ചെറിയാൻ
രാജധാനി മാർച്ച്:
- തിരുവിതാംകൂറിൽ ഉത്തരവാദ പ്രക്ഷോഭത്തിന് ഭാഗമായി അക്കാമ്മ ചെറിയാൻ നയിച്ച മാർച്ച് : രാജധാനി മാർച്ച്.
- രാജധാനി മാർച്ച് നടന്നത് : 1938, ഒക്ടോബർ 23
- രാജധാനി മാർച്ച് നടന്നത് : തമ്പാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ
അക്കാമ്മ ചെറിയാന്റെ കൃതികൾ:
- അക്കാമ്മ ചെറിയാന്റെ ആത്മകഥ : ജീവിതം ഒരു സമരം
- അക്കമ്മ ചെറിയാൻറെ പ്രധാനകൃതി : 1114ന്റെ കഥ
- “അക്കാമ്മ ചെറിയാൻ” എന്ന കൃതി രചിച്ചത് : ആർ പാർവ്വതിദേവി