Question:
ആത്മവിദ്യാ കാഹളം എന്ന ഗ്രന്ഥം രചിച്ചതാര് ?
Aകാളിദാസൻ
Bവക്കം അബ്ദുൽ ഖാദർ
Cവാഗ്‌ഭടാനന്ദൻ
Dസ്വാമി ശിവയോഗി
Answer:
C. വാഗ്‌ഭടാനന്ദൻ
Explanation:
വാഗ്ഭടാനന്ദൻ:
- ജനനം : 1885, ഏപ്രിൽ 27
- ജന്മസ്ഥലം : പാട്യം, കണ്ണൂർ
- ജന്മഗൃഹം : വയലേരി വീട്
- യഥാർത്ഥനാമം : വയലേരി കുഞ്ഞിക്കണ്ണൻ
- വാഗ്ഭടാനന്ദന്റെ ബാല്യകാലനാമം : കുഞ്ഞിക്കണ്ണൻ
- പിതാവ് : കോരൻ ഗുരുക്കൾ
- മാതാവ് : വയലേരി ചീരുവമ്മ
- വാഗ്ഭടാനന്ദന്റെ ഗുരു : ബ്രഹ്മാനന്ദ ശിവയോഗി
- അന്തരിച്ച വർഷം : 1939, ഒക്ടോബർ 29
- കുഞ്ഞിക്കണ്ണന് “വാഗ്ഭടാനന്ദൻ” എന്ന നാമം നൽകിയത് : ബ്രഹ്മാനന്ദ ശിവയോഗി
- കാലക്രമേണ വാഗ്ഭടാനന്ദൻ ബ്രഹ്മാനന്ദ ശിവയോഗിയുടെ വിമർശകനായി മാറി
- “ബാലഗുരു” എന്നറിയപ്പെട്ട നവോത്ഥാന നായകൻ
- “മലബാറിലെ ശ്രീനാരായണ ഗുരു” എന്നറിയപ്പെടുന്ന വ്യക്തി
- “ആധ്യാത്മിക വാദികളിലെ വിപ്ലവകാരി” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
- “കർഷക തൊഴിലാളികളുടെ മിത്രം” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
- വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം ആരംഭിച്ച വർഷം : 1917
- ആത്മവിദ്യാ സംഘത്തിന്റെ പ്രധാന പ്രവർത്തന മേഖലയായിരുന്ന സ്ഥലം : മലബാർ
- “ആത്മവിദ്യാ സംഘത്തിന്റെ മാനിഫെസ്റ്റോ” ആയി കരുതപ്പെടുന്ന പുസ്തകം : ആത്മവിദ്യ.
- ആത്മവിദ്യ സംഘത്തിന്റെ പ്രവർത്തനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച വാരിക : ആത്മവിദ്യാ കാഹളം (1929)
- ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം : അഭിനവ കേരളം
- കോഴിക്കോട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വാരിക : അഭിനവ കേരളം (1921)
- അഭിനവ കേരളത്തിലെ മുദ്രാവാക്യം : ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ.
- ആത്മവിദ്യാ സംഘത്തിന്റെ ആശയങ്ങളെ കുറിച്ച് വിവരിക്കുന്ന കവിത : സ്വതന്ത്ര ചിന്താമണി (1921)
- “സ്വതന്ത്ര ചിന്താമണി” എന്ന കവിതയുടെ രചയിതാവ് : വാഗ്ഭടാനന്ദൻ