Question:
നളചരിതം ആട്ടക്കഥ എഴുതിയതാര്?
Aഉണ്ണായി വാര്യര്‍
Bഇരയിമ്മന്‍ തമ്പി
Cകോട്ടയത്തുതമ്പുരാന്‍
Dകൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
Answer:
A. ഉണ്ണായി വാര്യര്‍
Explanation:
ആട്ടക്കഥാപ്രസ്ഥാനത്തിൽ മാത്രമല്ല, കേരളീയ സാഹിത്യത്തിൽത്തന്നെ അത്യുന്നതസ്ഥാനം അലങ്കരിക്കുന്ന ഒരു അപൂർവസൃഷ്ടിയാണ് ഉണ്ണായിവാരിയരുടെ നളചരിതം. മറ്റു കൃതികൾ ഒന്നും രചിച്ചിട്ടില്ലെങ്കിൽ പോലും (ഗിരിജാകല്യാണം ഇദ്ദേഹത്തിന്റെ കൃതിയാണെന്ന് ചിലർ വാദിക്കുന്നുണ്ട്.) ഈ ഒരൊറ്റ ദൃശ്യകാവ്യംകൊണ്ട് വാരിയർ മലയാളസാഹിത്യത്തിലും കഥകളിമണ്ഡലത്തിലും ശാശ്വതപ്രതിഷ്ഠ നേടിയിരിക്കുന്നു. അന്ന് നിലവിലിരുന്ന ഏതെങ്കിലും നാട്യശാസ്ത്രസിദ്ധാന്തങ്ങൾക്കോ അഭിനയസങ്കല്പങ്ങൾക്കോ പൂർണമായി വിധേയനാകാതെ, പദഘടനയിലും ശൈലീസംവിധാനത്തിലും തികഞ്ഞ ഉച്ഛൃംഖലതയും, പാത്രാവിഷ്കരണത്തിലും കഥാസംവിധാനത്തിലും സ്വതസ്സിദ്ധമായ മനോധർമവും പ്രദർശിപ്പിക്കുന്ന വാരിയർ മഹാഭാരതാന്തർഗതമായ നളദമയന്തീകഥയെ ആസ്വാദ്യതമമായ ഒരു സംഗീതനാടകമാക്കി അവതരിപ്പിച്ചിരിക്കുന്നു ഈ കൃതിയിൽ.