Question:

ആരുടെ ആത്മകഥയാണ് ‘കുമ്പസാരങ്ങൾ’ ?

Aലെനിൻ

Bകെന്നഡി

Cറൂസ്സോ

Dകാറൽമാർക്സ്

Answer:

C. റൂസ്സോ

Explanation:

  • പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ ജ്ഞാനോദയത്തിന്റെ (Enlightenment) തത്ത്വചിന്തകന്മരിൽ പ്രമുഖനും, രാഷ്ട്രമീമാംസകനും, വിദ്യാഭ്യാസ ചിന്തകനും, ഉപന്യാസകാരനുമായിരുന്നു ജീൻ ഷാക്ക് റൂസ്സോ
  • . ജനനം: 28 ജൂൺ 1712; മരണം: 2 ജൂലൈ 1778).
  • സസ്യശാസ്ത്രജ്ഞൻ സംഗീതജ്ഞൻ എന്നീ നിലകളിലും അദ്ദേഹം പ്രാഗല്ഭ്യം തെളിയിച്ചു.
  • മനുഷ്യസമൂഹങ്ങളുടെ തുടക്കം വ്യക്തിമനസ്സും പൊതുമനസ്സും തമ്മിലുള്ള ഒരുടമ്പടിയിലാണെന്നും, തനിക്കു സം‌രക്ഷണം തരണം എന്ന വ്യവസ്ഥയിലാണ് വ്യക്തി, തന്റെ മനസ്സിനെ പൊതുമനസ്സിന് വിധേയമാക്കാൻ സമ്മതിക്കുന്നതെന്നുമാണ് റുസ്സോ സാമൂഹ്യ ഉടമ്പടിയിൽ(SOCIAL CONTRACT) വാദിച്ചത്.
  • രാജാക്കന്മാരുടെ അധികാരം ദൈവദത്തമാണെന്ന വാദത്തെ അട്ടിമറിക്കുന്ന നിലപാടായിരുന്നു ഇത്. ഭരിക്കപ്പെടുന്നവരുടെ നേരിട്ടോ ആല്ലാതെയോ ഉള്ള സമ്മതം ഭരണകൂടങ്ങൾക്ക് ആവശ്യമാണെന്ന് സ്ഥാപിച്ച ഈ കൃതിയിലെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന സമവാക്യമാണ് പിന്നീട് ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യമായത്.
  • മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു; എന്നാൽ എല്ലായിടത്തും അവൻ ബന്ധനത്തിലാണ് എന്ന ഏറെ ഉദ്ധരിക്കപ്പെടാറുള്ള വാക്യം ഈ കൃതിയുടെ ആദ്യ അദ്ധ്യായത്തിലാണ്.

Related Questions:

അൺ ടു ദി ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ്

ആരുടെ ആത്മകഥയാണ് "ലോങ് വാക്ക് ടു ഫ്രീഡം" ?

"Essays in Humanism", "The World As I See It" എന്നിവ ആരുടെ കൃതികളാണ് ?

തനിക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദി എഴുതിയ ഓർമ്മക്കുറിപ്പ് ഏത് ?

പ്രശസ്ത എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിങ്ങുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നാഷണല്‍ പാര്‍ക്ക് ഏതാണ്?