ഗ്യാനി സെയിൽ സിംഗ് സ്വതന്ത്ര ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, കോൺഗ്രസ്സ് പാർട്ടി അംഗവുമായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായി 1982 മുതൽ 1987 വരെയാണ് സിംഗ് പ്രവർത്തിച്ചിരുന്നത്. 1994ലെ ക്രിസ്മസ് ദിനത്തിൽ ഒരു വാഹനാപകടത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.