Question:
"മുത്തശ്ശി" ആരുടെ കൃതിയാണ്?
Aലളിതാംബികാ അന്തര്‍ജനം
Bസുഗതകുമാരി
Cബാലാമണിയമ്മ
Dമാധവിക്കുട്ടി
Answer:
C. ബാലാമണിയമ്മ
Explanation:
ബാലാമണിയമ്മ
- ജനനം : 19 ജൂലൈ 1909, നാലപ്പാട്ട് തറവാട്ടിൽ (തൃശൂർ ജില്ല)
- അച്ഛൻ - ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ഞുണ്ണിരാജ
- അമ്മ - നാലപ്പാട്ട് കൊച്ചുകുട്ടിയമ്മ
- മകൾ - സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ (മാധവിക്കുട്ടി)
- കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു.
- 'മാതൃത്വത്തിന്റെ കവയിത്രി' എന്നറിയപ്പെടുന്നു.
- ടാഗോർ കൃതികളിൽ നിന്ന് ആവേശമുൾക്കൊണ്ട് കവിത രചിച്ചു.
- മാതൃഭാവത്തെയും ശൈശവസൗകുമാര്യത്തെയും തന്മയീഭാവത്തോടെ ചിത്രീകരിച്ചുകൊണ്ട് കാവ്യജീവിതം ആരംഭിച്ചു.
അവാർഡുകൾ
- 1963 - സഹിത്യ നിപുണ ബഹുമതി
- 1964 - കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു
- 1965 - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
- 1987 - പത്മഭൂഷൺ
- 1988 - മൂലൂർ അവാർഡ് (നിവേദ്യം)
- 1991 - ആശാൻ പുരസ്കാരം
- 1993 - ലളിതാംബികാ അന്തർജ്ജന പുരസ്കാരം
- 1995 - സരസ്വതീ സമ്മാനവും, എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു.
- 1996 - വള്ളത്തോൾ പുരസ്കാരം ലഭിച്ചു
കൃതികൾ
- അമ്മ
- കുടുംബിനി
- ധർമ്മമാർഗ്ഗത്തിൽ
- സ്ത്രീഹൃദയം
- പ്രഭാങ്കുരം
- ഭാവനയിൽ
- ഊഞ്ഞാലിന്മേൽ
- കളിക്കൊട്ട
- വെളിച്ചത്തിൽ
- അവർ പാടുന്നു
- പ്രണാമം
- ലോകാന്തരങ്ങളിൽ
- സോപാനം
- മുത്തശ്ശി (1962)
- മഴുവിന്റെ കഥ (ഖണ്ഡകാവ്യം)
- അമ്പലത്തിൽ
- നഗരത്തിൽ
- വെയിലാറുമ്പോൾ
- അമൃതംഗമയ
- സന്ധ്യ
- നിവേദ്യം (1987)
- മാതൃഹൃദയം
- സഹപാഠികൾ
- കളങ്കമറ്റ കൈ
ബാലാമണിയമ്മ പുരസ്കാരം
- മലയാളത്തിലെ പ്രശസ്തയായ കവയിത്രി ബാലാമണിയമ്മയുടെ സ്മരണാർത്ഥം അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം.
- 'മാതൃത്വത്തിന്റെ കവയിത്രി' എന്നറിയപ്പെട്ടിരുന്ന ബാലാമണിയമ്മയുടെ സ്മരണാർഥം 2008 മുതലാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
- സമ്മാനത്തുക - 50,000 രൂപ
- ആദ്യത്തെ 'ബാലാമണിയമ്മ പുരസ്‌കാരം' നേടിയത് - കാക്കനാടൻ
- രണ്ടാമത്തെ ബാലാമണിയമ്മ പുരസ്‌കാര ജേതാവ് - സി. രാധാകൃഷ്ണന്‍ (2011)
- ബാലാമണിയമ്മ പുരസ്കാരത്തിന് അർഹയായ ആദ്യ വനിത - പി.വത്സല (2013)
- 2021ലെ പുരസ്‌കാര ജേതാവ് - പ്രഫ. എം. കെ. സാനു
- 2022ലെ പുരസ്‌കാര ജേതാവ് - വി.മധുസൂദനൻ നായർ