Question:

സേവാസദൻ ആരുടെ കൃതിയാണ് ?

Aരവീന്ദ്രനാഥ ടാഗോർ

Bപ്രേംചന്ദ്

Cസുബ്രഹ്മണ്യ ഭാരതി

Dവിഷ്ണ കൃഷ്ണ ചിപ്ളുങ്കൽ

Answer:

B. പ്രേംചന്ദ്

Explanation:

പ്രേംചന്ദ്

  • ആധുനിക ഹിന്ദി, ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാൾ.
  • ധൻപത് റായ് ശ്രീവാസ്തവ എന്ന് യഥാർത്ഥ പേരുള്ള ഇദ്ദേഹം പ്രേംചന്ദ് എന്ന തൂലിക നാമത്തിൽ ആണ് രചനകൾ എഴുതിയത്.
  • ഉർദുവിൽ 'നവാബ്‌റായ്' എന്ന തൂലികാനാമത്തിലും രചനകൾ നടത്തിയിട്ടുണ്ട്.
  • കാല്പനികതയിൽ മാത്രം നിലനിരുന്ന ഹിന്ദി സാഹിത്യത്തെ 'റിയലിസത്തിലേക്ക് കൊണ്ടുവന്നത് പ്രേംചന്ദ് ആണെന്ന് കണക്കാക്കപ്പെടുന്നു. 
  • മുന്നൂറിലധികം ചെറുകഥകളും പതിനാല് നോവലുകളും പ്രേംചന്ദ് എഴുതിയിട്ടുണ്ട്
  • 1980 ജൂലൈ 31 ന് തപാൽ വകുപ്പ് 30 പൈസയുടെ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കിക്കൊണ്ട് പ്രേംചന്ദിനെ അനുസ്മരിച്ചു.
  • സിലിഗുരിയിലെ മുൻഷി പ്രേംചന്ദ് മഹാവിദ്യാലയം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്

പ്രധാന കൃതികൾ :

  • സേവാസദൻ
  • പ്രേമാശ്രം
  • രംഗഭൂമി
  • ഗോദാൻ
  • കർമ്മഭൂമി 
  • കായകൽപ്പ് 
  • മനോരമ 
  • മംഗത്സൂത്ര 
  • നിർമ്മല 
  • പ്രതിജ്ഞ

Related Questions:

ആനന്ദമഠം രചിച്ചത്:

'വന്ദേമാതരം' എന്ന പത്രം ആരംഭിച്ചത്?

ദി സ്കോപ്പ് ഓഫ് ഹാപ്പിനെസ് ആരുടെ കൃതിയാണ്?

രബീന്ദ്രനാഥ ടാഗോറിൻ്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കവിത ഏത് ?

സിസ്റ്റർ നിവേദിത വിവേകാനന്ദനെ കുറിച്ച് എഴുതിയ ജീവചരിത്രം ?