Question:

ഏത് പദാര്‍ത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേള്‍ക്കാത്തത് ?

Aജലം

Bമണ്ണ്

Cവായു

Dതാപം

Answer:

C. വായു

Explanation:

ഒരു മാധ്യമത്തിലൂടെ ശബ്ദം സഞ്ചരിക്കുന്നത് ആ മാധ്യമത്തിലെ കണികകൾ(ആറ്റങ്ങൾ അല്ലെങ്കിൽ തന്മാത്രകൾ)മുന്നോട്ടും പിന്നോട്ടും ചലിക്കുമ്പോഴാണ്.ഓരോ കണികയും മറ്റൊന്നിനെ ഇടിക്കുകയും അതിന്റെ പഴയ സ്ഥാനത്തേക്കു മടങ്ങിവരികയും ചെയ്യുന്നു.അങ്ങനെ ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുന്നു.കണികകളുടെ കൂട്ടിയിടിക്കലിൽ ഊർജ്ജം തുടർച്ചയായി നഷ്ടമാവുന്നതിനാൽ ഉദ്ഭവസ്ഥാനത്തു നിന്നും കൂടുതൽ ദൂരേക്ക് പോകുംതോറും ശബ്ദം ക്രമേന ഇല്ലാതാകുന്നു. ശൂന്യാകാശത്ത് ശബ്ദത്തിനു സഞ്ചരിക്കാൻ മാധ്യമമില്ലാത്തത് കൊണ്ട് ശബ്ദം കേൾക്കില്ല.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കാലാവസ്ഥ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് മെറ്റ്സാറ്റ്. 

2.2007 ൽ ആണ് വിക്ഷേപിച്ചത് . 

3.ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി കല്പനാചൗളയോടുള്ള ആദരസൂചകമായിട്ട്  മെറ്റ്സാറ്റ്-ന് കൽപ്പന - I എന്ന് നാമകരണം ചെയ്തു .

2022-ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പദ്ധതി?

ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഏത് പേരിലറിയപ്പെടുന്നു ?

ഐ.എസ്.ആർ.ഒ. യുടെ 100-മത്തെ ഉപഗ്രഹം ?

രാകേഷ് ശർമയുമായി ബന്ധമില്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക