Question:

ദക്ഷിണാർധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ശക്തി ഉത്തരാർദ്ധ ഗോളത്തേക്കാൾ കൂടുതലാകാൻ കാരണം ?

Aസമുദ്രങ്ങളുടെ സാന്നിദ്ധ്യം

Bമർദചരിവ്

Cമഴയുടെ സാന്നിദ്ധ്യം

Dഇതൊന്നുമല്ല

Answer:

A. സമുദ്രങ്ങളുടെ സാന്നിദ്ധ്യം

Explanation:

പശ്ചിമവാതങ്ങൾ (Westerlies) 

  • ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30 ഡിഗ്രി അക്ഷാംശങ്ങളിൽ നിന്നും 60 ഡിഗ്രി അക്ഷാംശങ്ങളിലേക്കു വീശുന്ന സ്ഥിരവാതങ്ങളാണ് പശ്ചിമവാതങ്ങൾ 
  •  പടിഞ്ഞാറ് ദിശയിൽ നിന്നു വീശുന്ന കാറ്റുകളായതിനാലാണ് ഇവയ്ക്കു 'പശ്ചിമവാതങ്ങൾ' എന്ന പേരുലഭിച്ചത്.

  • ഉപോഷ്ണ ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്കാണ് പശ്ചിമ വാതങ്ങൾ സഞ്ചരിക്കുന്നത്.
  • ഉത്തരാർദ്ധഗോളത്തിൽ പശ്ചിമ വാതങ്ങൾ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നും വടക്കുകിഴക്ക് ദിശയിലേക്കു വീശുന്നു.
  • ദക്ഷിണാർദ്ധഗോളത്തിൽ വടക്കുപടിഞ്ഞാറ് ദിശയിൽ നിന്നും തെക്കുകിഴക്ക് ദിശയിലേക്കാണ് ഇവയുടെ സഞ്ചാരം.

  • വൻകരകളുടെ അഭാവവും വിസ്തൃതമായ സമുദ്രങ്ങളും കാരണം ദക്ഷിണാർദ്ധ ഗോളത്തിൽ തെക്കോട്ടു പോകുംതോറും പശ്ചിമവാതങ്ങൾക്കു ശക്തി കൂടുന്നു.
  • ദക്ഷിണാർദ്ധ ഗോളത്തിൽ വീശുന്ന പശ്ചിമവാതങ്ങളെ അലറുന്ന നാൽപ്പതുകൾ (റോറിംഗ് ഫോർട്ടീസ്), കഠോരമായ അൻപതുകൾ (ഫ്യൂരിയസ് ഫിഫ്റ്റീസ്), അലമുറയിടുന്ന അറുപതുകൾ (സ്ക്രീമിംഗ് സിക്സ്റ്റീസ്) എന്നിങ്ങനെ വിളിക്കാറുണ്ട്

 


Related Questions:

മൺസൂണിൻ്റെ രൂപം കൊള്ളലിനു പിന്നിലുള്ള ഘടകങ്ങളിൽ പെടാത്തത് ഏത്?

വർഷം മുഴുവനും സൂര്യ രശ്മികൾ ലംബമായി പതിക്കുന്ന ആഗോളമർദ്ദ മേഖല ഏതാണ് ?

വടക്കേ അമേരിക്ക, വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന കാറ്റുകൾ ഏത് ?

undefined

undefined