Question:

അറുപ്പത്തി ഏഴാമത് നെഹ്റു ട്രോഫി വള്ളംകളി ജേതാവ് ?

Aനടുഭാഗം ചുണ്ടൻ

Bകാവാലം ചുണ്ടൻ

Cപായിപ്പാടൻ ചുണ്ടൻ

Dചമ്പക്കുളം ചുണ്ടൻ

Answer:

A. നടുഭാഗം ചുണ്ടൻ

Explanation:

പ്രധാന വള്ളംകളികൾ

 ആറൻമുള ഉതൃട്ടാതി വള്ളംകളി

  • ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി - പമ്പ
  • കേരളത്തിലെ ഏറ്റവും പുരാതനമായ വള്ളംകളി 
  • ജലത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി 

നെഹ്‌റു ട്രോഫി വള്ളംകളി 

  • കേരളത്തിലെ ഏറ്റവും വലിയ വള്ളംകളി 
  • കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വള്ളംകളി
  • നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ - പുന്നമടക്കായൽ (ആലപ്പുഴ)
  • കേരളത്തിലേക്ക്‌ ഏറ്റവുമധികം വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വള്ളംകളി
  • എല്ലാ വര്‍ഷവും ആഗസ്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്ന ജലോത്സവം
  • മുമ്പ്‌ പ്രൈം മിനിസ്റ്റേഴ്‌സ്‌ ട്രോഫി എന്നറിയപ്പെട്ടിരുന്ന ജലോത്സവം
  • 'ജലോത്സവങ്ങളുടെ രാജാവ്‌' എന്നറിയപ്പെടുന്ന വള്ളംകളി 
  • 'ഓളപരപ്പിലെ ഒളിമ്പിക്സ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന വള്ളംകളി

പ്രസിഡൻറ് ട്രോഫി വള്ളംകളി

  • കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൽ വർഷം തോറും നടത്തുന്ന വള്ളംകളി
  • ആദ്യ മത്സരം 2011 ആഗസ്റ്റ് 30ന് നടന്നു.
  • മത്സരം കാണാനും വിജയികൾക്ക് ട്രോഫി സമ്മാനിക്കാനും അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ എത്തിയതിനെത്തുടർന്ന് ഈ പേര് നൽകപ്പെട്ടു.

പായിപ്പാട് വള്ളംകളി

  • ഓണക്കാലത്ത് അവിട്ടം, ചതയം എന്നീ ദിവസങ്ങളിൽ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് പായിപ്പാടിൽ നടത്തുന്ന ജലോത്സവം.

ചമ്പക്കുളം മൂലം വള്ളംകളി

  • ആറന്മുള കഴിഞ്ഞാൽ ഏറ്റവും പുരാതനമായ വള്ളംകളി
  • പമ്പാനദിയിലാണ് ഈ വള്ളംകളി നടക്കുന്നത്. 
  • മലയാള മാസമായ മിഥുനത്തിലെ മൂലം നാളിലാണ് ഈ വള്ളംകളി നടക്കുന്നത്.
  • അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെടുത്തിയാണ് ഈ വള്ളംകളി

രാജീവ് ഗാന്ധി ട്രോഫി വള്ളംകളി

  • ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നാറ്റിലാണ് വർഷംതോറും നടത്തപ്പെടുന്നത്
  • 1985-ൽ രാജീവ് ഗാന്ധി കുട്ടനാട് സന്ദർശിച്ചതിന്റെ ഓർമ്മക്കാണ് ഈ വള്ളംകളി ആരംഭിച്ചത്

അയ്യങ്കാളി വള്ളംകളി

  • കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമായ തിരുവനന്തപുരത്തെ വെള്ളായണി കായലിൽ നടക്കുന്ന ജലോത്സവം.
  • അയ്യങ്കാളി ജയന്തിയായ ചിങ്ങത്തിലെ അവിട്ടം നാളിലാണ് വള്ളംകളി മത്സരം നടക്കുക. 

 


Related Questions:

2021 -ലെ പത്മശ്രീ അവാർഡ് ലഭിച്ച മലയാളി കായിക പരിശീലകൻ ?

സ്പോർട്സ് ലോട്ടറി കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?

തിരുവിതാംകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റ് ?

2023 ഫെബ്രുവരിയിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായത് ആരാണ് ?

പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?