Question:

മസീനി, ഗാരി ബാൾഡി എന്നവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aജർമ്മനി

Bബ്രിട്ടൻ

Cഫ്രാൻസ്

Dഇറ്റലി

Answer:

D. ഇറ്റലി

Explanation:

  • 19-ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ ഏകീകരണ പ്രക്രിയയിലെ പ്രധാന വ്യക്തികളായിരുന്നു ഗ്യൂസെപ്പെ മസ്സിനിയും ഗ്യൂസെപ്പെ ഗാരിബാൾഡിയും.
  • ഇറ്റലിയിലെ വിവിധ സ്വതന്ത്ര രാഷ്ട്രങ്ങളെയും പ്രദേശങ്ങളെയും ഏകീകൃതമായ ഒരു ദേശീയ രാഷ്ട്രമായി ഏകീകരിക്കുന്നതിൽ അവർ പ്രധാന പങ്ക് വഹിച്ചു.

ഗ്യൂസെപ്പെ മസ്സിനി

  • 1831-ൽ  മസ്സിനി "യംഗ് ഇറ്റലി" എന്ന രാഷ്ട്രീയ സംഘടന സ്ഥാപിച്ചു 
  • ജനങ്ങൾക്കിടയിൽ ഇറ്റാലിയൻ ദേശീയത പ്രചോദിപ്പിക്കുന്നതിന്  മസ്സിനി ശ്രദ്ധ കേന്ദ്രീകരിച്ചു.
  • മസ്സിനിയുടെ രചനകളും ,പ്രസംഗങ്ങളും നിരവധി ഇറ്റലിക്കാരെ ഏകീകൃത ഇറ്റലിക്കായി പോരാടുവാൻ പ്രചോദിപ്പിച്ചു 

ഗ്യൂസെപ്പെ ഗാരിബാൾഡി

  • ഏകീകൃത ഇറ്റലിയുടെ രൂപീകരണത്തിന് അടിത്തറയിട്ട രാഷ്ട്രീയ-സൈനികനേതാവ് .
  • പ്രഗല്ഭനായ ഒളിപ്പോരാളിയും തന്ത്രശാലിയായ സൈനികമേധാവിയുമായിരുന്നു ഇദ്ദേഹം.
  • രാജ്യത്തെ ഏകീകരിക്കാൻ വേണ്ടി ഉരുത്തിരിഞ്ഞ പ്രക്ഷോഭത്തിന് ഗാരിബാൾഡി നേതൃത്വം നൽകി.

Related Questions:

ഇറ്റലിയിൽ ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിന് ഉപയോഗിച്ചിരുന്ന സൈനിക വിഭാഗത്തിൻറെ പേരെന്ത് ?

ജർമനിയുടെ കയ്യിൽ നിന്നും അൾസൈസ്, ലോറൈൻ എന്നീ പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നതിനായി ഫ്രാൻസ് ആരംഭിച്ച തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനം ഏത് ?

രണ്ടാം ഇൻറ്റർനാഷണൽ കോൺഗ്രസിൻറെ വേദി എവിടെ ആയിരുന്നു ?

താഴെ പറയുന്നവയിൽ ഇറ്റലിയുടെ ഏകീകരണത്തിനായി പ്രവർത്തിച്ച സംഘടന ഏത് ?

താഴെ പറയുന്നവയിൽ ഒന്നാം ലോക മഹായുദ്ധകെടുതി അനുഭവിക്കാത്ത രാജ്യം ഏത് ?