Question:

ഒറ്റപ്പദം എഴുതുക - പറയാനുള്ള ആഗ്രഹം ?

Aജിജ്ഞാസ

Bഭാഷണം

Cവിവക്ഷിതം

Dവിവക്ഷ

Answer:

D. വിവക്ഷ

Explanation:

ഒറ്റപ്പദം

  • പറയാനുള്ള ആഗ്രഹം - വിവക്ഷ
  • അറിയാനുള്ള ആഗ്രഹം - ജിജ്ഞാസ
  • പഠിക്കാനുള്ള ആഗ്രഹം - പിപഠിഷ 
  • കുടിക്കാനുള്ള ആഗ്രഹം - പിപാസ 
  • ജയിക്കാൻ ആഗ്രഹിക്കുന്നവൻ - ജിഗീഷു
  • ധനം ആഗ്രഹിക്കുന്നവൻ - ധനേച്ഛു 
  • അന്നം മാത്രം ആഗ്രഹിക്കുന്നവർ - അന്നായു 
  • നയിക്കാൻ ആഗ്രഹിക്കുന്നവൻ - നിനീഷു 

 


Related Questions:

  1. കടന്നു കാണുന്നവൻ - ക്രാന്തദർശി 
  2. അതിരില്ലാത്തത് - നിസ്സീമം 
  3. മുനിയുടെ ഭാവം - മൗനം 
  4. എഴുതുന്നതിലെ തെറ്റ് - വ്യക്ഷരം 

തെറ്റായത് ഏതൊക്കെയാണ് ? 

"പുരോഗമനം ആഗ്രഹിക്കുന്നവൻ" - ഒറ്റപ്പദമാക്കുക

ഗൃഹത്തെ സംബന്ധിച്ചത്

'ഗാനം ചെയ്യാവുന്നത്' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

'പുത്രന്റെ ഭാര്യാ' ഒറ്റപ്പദം ഏത്