Question:

കാലഗണന ക്രമത്തിൽ എഴുതുക ?

  1. ചാന്നാർ ലഹള 
  2. തളിക്ഷേത്ര പ്രക്ഷോഭം 
  3. ശുചിന്ദ്രം സത്യാഗ്രഹം 
  4. കൽപ്പാത്തി സമരം 

A1 , 2 , 3 , 4

B2 , 4 , 3 , 1

C3 , 2 , 1 , 4

D1 , 2 , 4 , 3

Answer:

D. 1 , 2 , 4 , 3

Explanation:

ചാന്നാർ ലഹള :

  • കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം
  • ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം : ചാന്നാർ ലഹള. 

ചാന്നാർ ലഹളയുടെ മറ്റ് പേരുകൾ :

  • മേൽമുണ്ട് സമരം
  • മാറുമറയ്ക്കൽ സമരം
  • ശീല വഴക്ക്
  • മേൽശീല കലാപം 
  • ഒന്നാം ചാന്നാർ ലഹള നടന്നത് : 1822
  • ചാന്നാർ ലഹള നടന്ന വർഷം 1859
  • ചാന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത് : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
  • എല്ലാ ജാതിയിൽ പെട്ട സ്ത്രീകള്ക്കും മേൽവസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം : 1859 ജൂലൈ 26
  • മദ്രാസ് ഗവർണർ ലോർഡ് ഹാരിസിൻ്റെ നിർദേശപ്രകാരമാണ് തിരുവിതാംകൂർ രാജാവ് ഉത്തരവിറക്കിയത്ചാന്നാർ ലഹളക്ക് പ്രചോദനമായ ആത്മീയ നേതാവ് : അയ്യാ വൈകുണ്ഠ സ്വാമികൾ. 

തളി സമരം:

  • കോഴിക്കോട് തളി ക്ഷേത്ര വഴിയിലൂടെ അവർണ്ണ ജാതിക്കാർക്ക് സഞ്ചരിക്കുന്നതിന് വേണ്ടി സി കൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം. 
  • തളി ക്ഷേത്ര സമരം നടന്ന വർഷം : 1917

തളി റോഡ് സമരത്തിന് നേതൃത്വം നൽകിയത് : 

  • സി കൃഷ്ണൻ 
  • കെ പി കേശവമേനോൻ 
  • മഞ്ചേരി രാമയ്യൻ 
  • കെ മാധവൻ നായർ

കൽപ്പാത്തി സമരം:

  • പാലക്കാട് ജില്ലയിലെ കൽപ്പാത്തി ക്ഷേത്ര റോഡിൽ അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സമരം. 
  • നടന്ന വർഷം : 1924
  • കൽപ്പാത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സംഘടന : ആര്യസമാജം. 
  • കൽപ്പാത്തി സമരത്തിന് നേതൃത്വം നൽകിയ വ്യക്തികൾ : ആനന്ദതീർത്ഥൻ, വേദബന്ധു

ശുചീന്ദ്രം സത്യാഗ്രഹം

  • ശുചീന്ദ്രം സത്യാഗ്രഹം ആരംഭിച്ചത് : 1926 ഫെബ്രുവരി 19
  • വൈക്കം സത്യാഗ്രഹത്തിന് ശേഷം ദക്ഷിണ തിരുവിതാംകൂറിൽ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സത്യാഗ്രഹം
  • ശുചീന്ദ്രം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിൽ സഞ്ചാരസ്വാതന്ത്ര്യത്തിന് നടത്തിയ സത്യാഗ്രഹം
  • കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ നടത്തിയ പ്രസംഗമാണ് ശുചീന്ദ്രം സത്യാഗ്രഹത്തിന് പ്രചോദനമായത്.

ശുചീന്ദ്രം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്

    1. സുബ്രഹ്മണ്യം പിള്ള
    2. എം ഇ നായിഡു
    3. ഗാന്ധി ദാസ്
    4.  എച്ച് പെരുമാൾ പണിക്കർ
    5.  പിസി താണു മലയ പെരുമാൾ

  • സവർണ ജാതിക്കാർ അടിച്ചമർത്തിയ ശുചീന്ദ്രം സത്യാഗ്രഹം പുനരാരംഭിച്ചത് : 1930 മെയ് 13

Related Questions:

In which year chattambi swamikal attained his Samadhi at Panmana

Which among the following is not a work of Pandit Karuppan ?

Guruvayur Temple thrown open to the depressed sections of Hindus in

ശ്രീരാമകൃഷ്ണ മിഷന്റെ കേരള ഘടകത്തിലെ സജീവ പ്രവർത്തകനായിരുന്ന നവോത്ഥാന നായകൻ ?

Who founded Advaita Ashram at Aluva ?