App Logo

No.1 PSC Learning App

1M+ Downloads
അത്യുൽപാദനശേഷിയുള്ളതും വിവിധ ഭൂവിഭാഗങ്ങൾക്ക് അനുയോജ്യവുമായ റബ്ബർ ഇനങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രം

Aറബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , കോട്ടയം

Bകേരള റബ്ബർ റിസർച്ച് ഇൻസ്റ്റിട്ട്, തൃശ്ശൂർ

Cമലബാർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട്

Dകേരള റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എറണാകുളം

Answer:

A. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , കോട്ടയം

Read Explanation:

കേരള കാർഷിക സർവകലാശാലയുടെ പ്രാദേശിക ഗവേഷണകേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങ ളിൽ പ്രവർത്തിക്കുന്നു. കേരള കാർഷിക സർവകലാശാല (KAU), മണ്ണുത്തി, തൃശ്ശൂർ- കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രമാണ് കേരള കാർഷിക സർവകലാശാല. വിവിധയിനം വിളകൾ, മൃഗങ്ങൾ, പക്ഷികൾ മുതലായവ യെക്കുറിച്ചുള്ള ഗവേഷ ണങ്ങളും വിജ്ഞാനവ്യാപന പരിപാടികളുമാണ് മുഖ്യപ്രവർത്തനങ്ങൾ. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം (CTCRI), ശ്രീകാര്യം, തിരുവനന്തപുരം - കിഴങ്ങുവർഗങ്ങളെപ്പറ്റിയുള്ള പഠനവും അവയുടെ ഉൽപാദനവുമാണ് ഇവിടെ നടക്കുന്നത്. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (RRII), കോട്ടയം -അത്യുൽപാദനശേഷിയുള്ളതും വിവിധ ഭൂവിഭാഗങ്ങൾക്ക് അനുയോജ്യവുമായ റബ്ബർ ഇനങ്ങൾ വികസിപ്പിക്കുന്നു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (CPCRI), കാസർഗോഡ് -തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണമാണ് ഇവിടെ നടക്കുന്നത്.


Related Questions:

റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു ?
വിവിധയിനം വിളകൾ, മൃഗങ്ങൾ, പക്ഷികൾ മുതലായവയെക്കുറിച്ചുള്ള ഗവേഷണങ്ങളും വിജ്ഞാനവ്യാപന പരിപാടികളുമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രം
നല്ല വിളവ് ലഭിക്കാൻ മാതൃചെടിയിൽ നിന്ന് വിത്ത് എടുക്കേണ്ടത് എപ്പോൾ ?
കേരളത്തിൽ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏത് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്?
പിസികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?