Question:

അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോൾ ഉണ്ടാകുന്ന വർണവിസ്മയമാണ് മഴവില്ല്. മഴവില്ലിന് കാരണമായ പ്രകാശ പ്രതിഭാസം ഏത് ?

Aഅപവർത്തനം

Bവിസരണം

Cപ്രകീർണ്ണനം

Dആന്തര പ്രതിപതനം

Answer:

C. പ്രകീർണ്ണനം

Explanation:

പ്രകീർണനം

  • ഒന്നിൽ കൂടുതൽ വർണ്ണങ്ങൾസംയോജിച്ച് ഉണ്ടാകുന്ന പ്രകാശം - സമന്വിത പ്രകാശം
  • സമന്വിത പ്രകാശം അതിൻറെ ഘടക വർണ്ണങ്ങൾ ആയി പിരിയുന്ന പ്രതിഭാസം - പ്രകീർണനം
  • പ്രകീർണനത്തിനു കാരണം -ഘടക വർണ്ണങ്ങളുടെ തരംഗദൈർഘ്യത്തിൽ ഉള്ള വ്യത്യാസം
  • പ്രകീർണ്ണന ഫലമായി ഉണ്ടാകുന്ന വർണങ്ങളുടെ ക്രമമായ വിതരണത്തെ പറയുന്നത് - വർണരാജി
  • സമന്വിത പ്രകാശത്തെ അതിന്റെ ഘടകവർണങ്ങളാക്കി മാറ്റുന്ന ഉപകരണം - പ്രിസം
  • സൂര്യപ്രകാശം 7 ഘടകവർണങ്ങളായി മാറുന്ന പ്രതിഭാസം - പ്രകീർണനം
  • പ്രകാശ പ്രകീർണനത്തിന് കാരണമായ പ്രതിഭാസം - അപവർത്തനം
  • മഴവില്ല് ഉണ്ടാകുവാൻ കാരണമാകുന്ന പ്രധാന പ്രതിഭാസം - പ്രകീർണനം

Related Questions:

പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണമായി നിലക്കുന്ന താപനില ?

Phenomenon of sound which is used in stethoscope ?

സൂര്യതാപം ഭൂമിയിലെത്തുന്ന രീതിയേത് ?

ഒരു പദാർത്ഥത്തിൻറെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിൻറെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യ ?

Name the sound producing organ of human being?