Question:

ഇടി മിന്നലുണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് ഏത് പ്രതിഭാസം മൂലമാണ്?

Aഡോപ്ലർ ഇഫക്ട്

Bഅനുരണനം

Cപ്രതിധ്വനി

Dഅനുനാദം

Answer:

D. അനുനാദം

Explanation:

അനുനാദം (Resonance):

         ഭൗതികശാസ്ത്രത്തിൽ ഒരു വസ്തുവിന്റെ കമ്പനം (vibration) കൊണ്ട് മറ്റൊരു വസ്തുവിന് അതേ ആവൃത്തിയിൽ കമ്പനമുണ്ടാകുന്ന ഗുണവിശേഷമാണ് അനുനാദം (Resonance).

അനുരണനം (Reverberation):

        ഒരു അടഞ്ഞ പ്രതലത്തിനുള്ളിൽ ഫർണിച്ചറുകൾ, ആളുകൾ, വായു മുതലായ പ്രതലങ്ങളിൽ നിന്നുള്ള ഒന്നിലധികം പ്രതിഫലനങ്ങൾ കാരണം, ശബ്ദം നിലച്ചതിന് ശേഷവും, നിലനിൽക്കുന്ന പ്രതിഭാസമാണ് റിവർബറേഷൻ.

പ്രതിധ്വനി (Echo):

         ഒരു ഉപരിതലത്തിൽ നിന്നുള്ള ശബ്ദ തരംഗത്തിന്റെ പ്രതിഫലനമാണ് പ്രതിധ്വനി.

ഡോപ്ലർ ഇഫക്ട് (Doppler effect):

        ഒരു തരംഗ സ്രോതസ്സും, അതിന്റെ നിരീക്ഷകനും തമ്മിലുള്ള ആപേക്ഷിക ചലന സമയത്ത്, തരംഗ ആവൃത്തിയിലെ മാറ്റത്തെയാണ് ഡോപ്ലർ ഇഫക്റ്റ് സൂചിപ്പിക്കുന്നത്. 

 


Related Questions:

സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണമേത് ?

സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഐസ് ഉരുകുന്ന താപനില സെൽഷ്യസ് തെർമോമീറ്ററിൽ എത്രയാണ്?

"ഡൈനാമോ" കണ്ടുപിടിച്ച വ്യക്തി?

വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് ഉണ്ടാകുന്ന വ്യത്യാസം എന്താണ് ?

The scientific principle behind the working of a transformer is