Question:

ഇന്ത്യയില്‍ ആദ്യമായി അണക്കെട്ട് നിര്‍മ്മിക്കപ്പെട്ട നദിയേതാണ്?

Aഗംഗ

Bകാവേരി

Cസിന്ധു

Dബ്രഹ്മപുത്ര

Answer:

B. കാവേരി

Explanation:

കാവേരി നദി

  • തമിഴ്‌നാട്ടിലെ പ്രധാന നദി.
  • കർണാടകയിലെ ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരിയിൽ നിന്ന് ഉത്ഭവിക്കുന്നു.
  •  765 കിലോമീറ്റർ നീളമുള്ള നദി
  • ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി. 
  • മേട്ടൂര്‍ അണക്കെട്ട്‌ സ്ഥിതി ചെയുന്ന നദി. 
  • ശിവസമുദ്രം, ഹൊഗനക്കല്‍ എന്നീ വെള്ളച്ചാട്ടങ്ങൾ ഈ നദിയിൽ സ്ഥിതി ചെയുന്നു.

  • മധ്യകാലഘട്ടത്തിൽ ചോള സാമ്രാജ്യത്തിലെ ഏറ്റവും പ്രധാന നദി. 
  • കരികാല ചോളൻ  ഒന്നാം ശതകത്തില്‍ കാവേരിയില്‍ പണികഴിപ്പിച്ച കല്ലണൈ ആണ്‌ ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്‌. 
  • കാവേരി നദിയിലെ ആദ്യത്തെ അണക്കെട്ടായ കല്ലണൈയുടെ ഇപ്പോഴത്തെ പേര് - ഗ്രാന്റ് അണക്കെട്ട്.

  • കാവേരി ഡെൽറ്റ പ്രദേശത്തെ "Protected Special Agricultural Zone" ആയി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. 
  •  വ്യാവസായികാടിസ്ഥാനത്തിൽ ഇന്ത്യയിലെ ആദ്യത്തെ മേജർ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം പദ്ധതി (1902) നിലവിൽ വന്ന നദി.
  • കബനി, ഭവാനി, അമരാവതി, പാമ്പാർ, ലക്ഷ്മണതീർത്ഥം, അർക്കാവതി, നോയൽ എന്നിവയാണ് കാവേരി നദിയുടെ പ്രധാന പോഷകനദികൾ.

  • കാവേരി നദി ജല തർക്കങ്ങളിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ - തമിഴ്നാട്, കർണാടക, കേരളം, പുതുച്ചേരി 
  • കാവേരി നദീജല തർക്ക പരിഹാര ട്രൈബ്യൂണൽ നിലവിൽ വന്നത് - 1990 
  • കാവേരി നദീജല തർക്ക പരിഹാര ട്രൈബ്യൂണലിന്റെ വിധിപ്രകാരം കേരളത്തിന് കാവേരി നദിയിൽ നിന്ന് ലഭിക്കുന്ന ജലത്തിന്റെ അളവ് - 30 ടി.എം.സി അടി വെള്ളം

Related Questions:

രഞ്ജിത് സാഗര്‍ അണക്കെട്ട് ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു?

ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷം ?

Srirangapattana is a river island located on the river:

ശ്രീനഗർ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്

ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ഏത് സംസ്ഥാനത്തിലൂടെയാണ് ?