Aലോക്‌പാൽ
Bപ്ലാനിംഗ് കമ്മീഷൻ
Cഇലക്ഷൻ കമ്മീഷൻ
Dഓംബുഡ്‌സ്‌മാൻ
Answer:
B. പ്ലാനിംഗ് കമ്മീഷൻ
Read Explanation:
നീതി ആയോഗ് (NITI AAYOG)
- ആസൂത്രണത്തിന് വേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം ഇന്ത്യയിൽ നിലവിൽ വന്ന ഭരണ സംവിധാനം
- NITI Aayog എന്നതിന്റെ പൂർണരൂപം : National Institution for Transforming India Aayog
- ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.
- നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് - 2015 ജനുവരി 1
- നീതി ആയോഗിന്റെ ആദ്യ സമ്മേളനം നടന്നത് - 2015 ഫെബ്രുവരി 8
- ആദ്യ സമ്മേളനം അറിയപ്പെട്ടത് - ടീം ഇന്ത്യ
- നീതി ആയോഗിന്റെ അധ്യക്ഷൻ - പ്രധാനമന്ത്രി
- നീതി ആയോഗിന്റെ പ്രഥമ അധ്യക്ഷൻ - നരേന്ദ്ര മോദി
- പ്രഥമ ഉപാധ്യക്ഷൻ - അരവിന്ദ് പനഗരിയ
NITI ആയോഗും പ്ലാനിംഗ് കമ്മീഷനും
പ്ലാനിങ് കമ്മീഷൻ |
നീതി ആയോഗ് |
|
അംഗങ്ങൾ |
മുഴുവൻ സമയ അംഗങ്ങൾ: 8 മുഴുവൻ സമയ അംഗങ്ങൾ. പാർട്ട് ടൈം അംഗങ്ങൾ :ചിലപ്പോൾ മാത്രം കേന്ദ്രമന്ത്രിമാരെ പാർട്ട് ടൈം അംഗങ്ങളായി നിയമിക്കുന്നു |
മുഴുവൻ സമയ അംഗങ്ങൾ : മുഴുവൻ സമയ അംഗങ്ങളുടെ എണ്ണം പ്ലാനിങ് കമ്മീഷനേക്കാൾ കുറവ് പാർട്ട് ടൈം അംഗങ്ങൾ: ആവശ്യാനുസരണം നിയമിക്കപ്പെടുന്നു |
സാമ്പത്തികമായ അധികാരം |
മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും ഫണ്ട് അനുവദിക്കാനുള്ള അധികാരം ഉണ്ട് |
ഒരു തിങ്ക് ടാങ്ക് അല്ലെങ്കിൽ ഉപദേശക സമിതി മാത്രമാണ് |
സംസ്ഥാനങ്ങളുടെ പങ്ക് |
നാഷണൽ ഡെവലപ്മെൻറ് കൗൺസിലിലും, വാർഷിക സമ്മേളനങ്ങളിലും മാത്രം |
സംസ്ഥാന സർക്കാരുകൾ പ്രധാന പങ്ക് വഹിക്കുന്നു. |
സെക്രട്ടറിമാർ |
സെക്രട്ടറിമാരോ മെമ്പർ സെക്രട്ടറിമാരോ സാധാരണ നടപടിക്രമങ്ങളിലൂടെ നിയമിതരാകുന്നു |
സെക്രട്ടറിമാരെ CEO എന്ന് അഭിസംബോധന ചെയ്യപ്പെടുകയും പ്രധാനമന്ത്രിയായാൽ നേരിട്ട് നിയമിതരാകുകയും ചെയ്യുന്നു |
പദ്ധതി/ നയ രൂപീകരണം |
പദ്ധതികളോ നയങ്ങളോ രൂപീകരിച്ച ശേഷം സംസ്ഥാനങ്ങളുമായി കൂടി ആലോചിക്കുന്നു |
പദ്ധതികളോ നയങ്ങളോ രൂപീകരിക്കുന്ന വേളയിൽ സംസ്ഥാനങ്ങളുമായി കൂടി ആലോചിക്കുന്നു |
നയം നടപ്പിലാക്കൽ |
സംസ്ഥാനങ്ങളുടെ മേൽ നയം നടപ്പിലാക്കാൻ അധികാരമുണ്ട് |
ഒരു ഉപദേശക സമിതി മാത്രമായതിനാൽ നയം നടപ്പിലാക്കാൻ അധികാരമില്ല |