Question:

ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ്?

Aസൂററ്റ്

Bലക്‌നൗ

Cകൊല്‍ക്കത്ത

Dഅമരാവതി

Answer:

C. കൊല്‍ക്കത്ത

Explanation:

ജനഗണ മന

  • 1911 ഡിസംബർ 27 ന് കൊൽക്കത്തയിൽ (കൽക്കട്ട ) ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിലാണ് "ജനഗണ മന" എന്ന ഇന്ത്യൻ ദേശീയ ഗാനം ആദ്യമായി ആലപിച്ചത്.
  • ജനഗണ മന രചിച്ചത് : രവീന്ദ്രനാഥ ടാഗോർ
  • ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് ടാഗോർ ഈ ഗാനം രചിച്ചത്.
  • സമ്മേളനത്തിൽ ജനഗണമന ആദ്യമായി ആലപിച്ചത് : സരളാ ദേവി ചൗധ്റാണി
  • 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യത്തിന്റെ ഔദ്യോഗിക ദേശീയഗാനമായി.
  • ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.

Related Questions:

"ഇതൊരു ക്രൂരമായ തെറ്റാണ്" ബംഗാൾ വിഭജനത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ട വ്യക്തി ആര് ?

നാനാ സാഹിബിൻ്റെ യഥാർത്ഥ നാമം എന്താണ് ?

“ഇന്ത്യയെ കണ്ടെത്തൽ'” എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?

കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്ര ബോസിനോട് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി ?

ജനഹിത പരിശോധന നടത്തി ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?