ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ട് വച്ചത് ഏത് കേസ്സിലാണ് ?
Aഗോലക്നാഥ് കേസ്
Bമിൻവമിൽ കേസ്
Cകേശവാനന്ദ ഭാരതി കേസ്
Dബിരുബാറി കേസ്
Answer:
C. കേശവാനന്ദ ഭാരതി കേസ്
Read Explanation:
- സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടന കേസ് ആണ് കേശവാനന്ദഭാരതി Vs സ്റ്റേറ്റ് ഓഫ് കേരള.
- കാസർകോടിനു സമീപമുള്ള എടനീർ മഠത്തിന്റെ അധിപതി സ്വാമി കേശവാനന്ദഭാരതിയാണ് 1969-ൽ കേരള സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ചത്.
- സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഈ കേസിൽ, പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു.
- ഇന്ത്യയുടെ പാർലമെൻറ്ന് ഭരണഘടനാ ഭേദഗതിയാവാം, പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുത് എന്ന വിധിപ്രഖ്യാപനത്തിലേക്ക് സുപ്രീംകോടതി എത്തുകയും ചെയ്തതാണ് ഈ കേസിന്റെ സവിശേഷത.
- ജനാധിപത്യത്തിന്റെ അടിസ്ഥാനഭാവങ്ങളായ മതേതരത്വം, ഫെഡറലിസം, സ്വതന്ത്ര ജുഡീഷ്യറി, സ്വതന്ത്രമായ തിരഞ്ഞെടുപ്പുകൾ, മൗലികമായ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും, അധികാരവിഭജനം എന്നിവയെല്ലാം നിലനിൽക്കണമെന്നാണ് അടിസ്ഥാനഘടനാസിദ്ധാന്തം നിഷ്കർഷിക്കുന്നത്.
- അതിനാൽ, ഇത്തരം അടിസ്ഥാനഘടനകൾ ഭരണഘടനയുടെ മാറ്റാനാകാത്ത മൂല്യങ്ങളാണെന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കി.
- മിനർവാമിൽ കേസ് (1980), വാമർറാവു കേസ് (1980) എന്നിവയിലെ വിധികളിലടക്കം കേശവാനന്ദഭാരതികേസിലെ വിധി ആവർത്തിച്ച് ഉറപ്പിക്കുകയുണ്ടായി.
- സമീപകാലത്ത് സാമ്പത്തിക സംവരണത്തിന്റെ ഭരണഘടനാബാധ്യത പരിശോധിക്കവേ ഒരിക്കൽക്കൂടി കേശവാനന്ദഭാരതിയിലെ വിധിന്യായം പരിശോധിച്ചു