ഉദ്ഗ്രഥിത പഠന രീതിയെക്കുറിച്ചുള്ള ചിന്തയ്ക്ക് തുടക്കം കുറിച്ചത് ?
Aജോൺ ഡ്യൂയി
Bതോണ്ടെയ്ക്ക്
Cബ്ലും ഫീൽഡ്
Dറൂസ്സോ
Answer:
A. ജോൺ ഡ്യൂയി
Read Explanation:
ഉദ്ഗ്രഥിത രീതി
- പാഠ്യപദ്ധതിയിലെ ഉള്ളടക്കത്തെ വിവിധ വിഷയങ്ങളായി തിരിക്കാതെ സമഗ്രമായ അനുഭവങ്ങളായി അവതരിപ്പിക്കുന്ന രീതി - ഉദ്ഗ്രഥിത രീതി
- ഒന്ന് രണ്ട് ക്ലാസുകളിൽ ഈ രീതി അവലംബിക്കുന്നു.
- പ്രീ പ്രൈമറി പാഠ്യപദ്ധതിയിൽ ഈ രീതി അവലംബിക്കുന്നു.
- ജീവിതാനുഭവങ്ങൾ സമഗ്രമായതാണെന്നും വിഷയം തിരിച്ചല്ലെന്നും അതുകൊണ്ട് കുട്ടികൾക്ക് ഏറ്റവും സ്വാഭാവികമായി അനുഭവപ്പെടുന്നത് ഈ രീതിയാണെന്നും ആധുനിക മനശ്ശാസ്ത്രവും ദർശനങ്ങളും അഭിപ്രായപ്പെടുന്നു.
- മഴ, ഉത്സവം, യാത്ര തുടങ്ങിയ കുട്ടികളുടെ ജീവിതപരിസര അനുഭവങ്ങളെ സമഗ്രമായി അവതരിപ്പിക്കുകയും അതിൽ നിന്ന് ഗണിതം, ഭാഷ, പരിസരപഠനം, കല-കായിക-പ്രവൃത്തിപരിചയ പഠനം എന്നിവയുമായി ബന്ധപ്പെട്ട ധാരണകളും ശേഷികളും നൈപുണികളും സ്വാംശീകരിക്കാൻ അവസരമൊരുക്കുന്ന പാഠ്യപദ്ധതി - ഉദ്ഗ്രഥിത പാഠ്യപദ്ധതി
- ഉദ്ഗ്രഥിത പഠനത്തിലൂടെ ജീവിതാനുഭവങ്ങൾക്ക് സമാനമായ രീതിയിലുള്ള സമഗ്രമായ പഠനാനുഭവങ്ങൾ കുട്ടിയിൽ സ്വാഭാവിക പഠനത്തിനുള്ള സാഹചര്യമൊരുക്കുന്നു.