Question:

ഒരു കല്ലിൽ കയറു കെട്ടി കറക്കിയാൽ കല്ലിന്റെ ചലനം :

Aഭ്രമണം

Bദോലനം

Cനേർരേഖാ ചലനം

Dവർത്തുള ചലനം

Answer:

D. വർത്തുള ചലനം

Explanation:

  • ചലനം - ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം 

  • വർത്തുള ചലനം - ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനം 
    • ഉദാ :  ക്ലോക്കിന്റെ സൂചിയുടെ അഗ്രഭാഗത്തിന്റെ ചലനം 
    •             ഒരു കല്ലിൽ ചരട് കെട്ടി കറക്കുമ്പോൾ കല്ലിന്റെ ചലനം 

  • സമവർത്തുള ചലനം - വൃത്തപാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യസമയം കൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം 

  • സമചലനം - നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു ,സമയത്തിന്റെ തുല്യ ഇടവേളകളിൽ തുല്യ ദൂരങ്ങൾ സഞ്ചരിച്ചാൽ അറിയപ്പെടുന്ന ചലനം 
  • ഉദാ : ഞെട്ടറ്റ് വീഴുന്ന മാമ്പഴം 

  • ഭ്രമണം - സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനം 
  • ഉദാ : കറങ്ങുന്ന പമ്പരത്തിന്റെ ചലനം 

  • പരിക്രമണം - കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്തു വരുന്ന ചലനം 
  • ഉദാ : സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം 

  • ദോലനം - തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിന്റെ ഇരുവശത്തേക്കുമുള്ള ചലനം 
  • ഉദാ : ഊഞ്ഞാലിന്റെ ചലനം 

Related Questions:

താഴെ തന്നിരിക്കുന്നതിൽ ഗതികോർജവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ് ഗതികോർജം.

  2. വസ്തുവിന്റെ ഭാരം വർദ്ധിക്കുന്നതനുസരിച്ച് ഗതികോർജം വർദ്ധിക്കുന്നു

  3. ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർദ്ധിപ്പിച്ചാൽ അതിന്റെ ഗതികോർജം ഇരട്ടിയാകും.

ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോഴാണ് ?

ശബ്ദത്തിന്റെ പ്രതിഫലനം മൂലമുണ്ടാകുന്നതാണ് :

ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിക്കുന്നത്

ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായൽ ഗതികോർജ്ജം എത്ര മടങ്ങ് വർദ്ധിക്കും ?