App Logo

No.1 PSC Learning App

1M+ Downloads
"ഒരു പ്രത്യേക സന്ദർഭത്തിൽ ഒരാൾ എങ്ങനെ പെരുമാറുന്നുവെന്ന് പ്രവചിക്കാൻ അനുവദിക്കുന്നതെന്തോ അതാണ് വ്യക്തിത്വം" - ആരുടെ നിർവചനമാണ് ?

Aആർ.ബി. കാറ്റൽ

BG.W. Allport

Cആർ.എസ്. വുഡ്വേർത്ത്

DH..J. ഐസങ്ക്

Answer:

A. ആർ.ബി. കാറ്റൽ

Read Explanation:

വ്യക്തിത്വം (Personality)

  • വ്യക്തിത്വം എന്നർത്ഥമുള്ള Personality എന്ന ഇംഗ്ലീഷ് പദം ഉണ്ടായത് - "Persona' എന്ന ലാറ്റിൻ പദത്തിൽ നിന്ന്
  •  "Persona’ എന്ന വാക്കിനർത്ഥം - മുഖം മൂടി (മാസ്ക്) 
  • നടൻ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്നു.

നിർവ്വചനങ്ങൾ

  • ഒരു വ്യക്തിയുടെ സുദൃഢവും സംഘടിതവുമായ സ്വഭാവം, വികാരങ്ങൾ, ബുദ്ധി, ശരീര പ്രകൃതി എന്നിവയാണ് അയാളുടെ പ്രകൃതിയോടുള്ള സമായോജനം നിർണയിക്കുന്നത് - H..J. ഐസങ്ക്
  • ഒരു വ്യക്തിയുടെ മൊത്തം പെരുമാറ്റത്തിന്റെ ഗുണപരമായ മേന്മയാണ് അയാളുടെ വ്യക്തിത്വം. - ആർ.എസ്. വുഡ്വേർത്ത്
  • ഒരു പ്രത്യേക സന്ദർഭത്തിൽ ഒരാൾ എങ്ങനെ പെരുമാറുന്നുവെന്ന് പ്രവചിക്കാൻ അനുവദിക്കുന്നതെന്തോ അതാണ് വ്യക്തിത്വം - ആർ.ബി. കാറ്റൽ
  • വ്യക്തിത്വം എന്നത് ഒരു വ്യക്തിയുടെ വിശിഷ്ടമായ വ്യവഹാരത്തേയും ചിന്തയേയും നിർണയിക്കുന്ന ശാരീരിക മാനസിക സംവിധാനങ്ങളുടെ ചലനാത്മകമായ ആന്തരിക ഘടനയാണ്. - G.W. Allport

Related Questions:

സഹപാഠിയുടെ പെൻസിൽ മോഷ്ടിച്ചതിന് രാമുവിനെ അവൻറെ മാതാപിതാക്കൾ വഴക്കുപറഞ്ഞു. മോഷ്ടിക്കുന്നത് തെറ്റാണ് എന്ന് രാമു മനസ്സിലാക്കി. ഇവിടെ ഏത് പ്രക്രിയയാണ് നടന്നത് ?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന സിദ്ധാന്തത്തിലെ ലൈംഗികാവയവ ഘട്ടത്തിന്റെ മറ്റൊരു പേര് ?
എബ്രഹാം മാസ്ലോയുടെ അഭിപ്രായത്തിൽ വ്യക്തിയുടെ ഏറ്റവും ഉയർന്ന ആഗ്രഹ തലം ഏതാണ്?
നന്മ തിന്മകളോ, ശരി തെറ്റുകളോ, യാഥാർഥ്യ അയഥാർഥ്യങ്ങളോ പരിഗണിക്കാറില്ലാത്ത വ്യക്തിത്വത്തിൻ്റെ മുഖ്യ വ്യവസ്ഥ ?
ഒരു വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുമാറ് അയാളുടെ ചിന്തകൾ, വികാരങ്ങൾ, പ്രവർത്തനം തുടങ്ങിയവയിൽ കാണപ്പെടുന്ന പ്രകടസ്വഭാവം ?