Question:

ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം ?

Aസമചലനം

Bസമമന്ദീകരണ ചലനം

Cഭ്രമണ ചലനം

Dചക്രഗതി

Answer:

A. സമചലനം

Explanation:

  • ചലനം - ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം 

  • സമചലനം - നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു , സമയത്തിന്റെ തുല്യ ഇടവേളകളിൽ തുല്യദൂരങ്ങൾ സഞ്ചരിച്ചാൽ ആ ചലനം അറിയപ്പെടുന്നത് 

    ഉദാ : വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം 

  • നേർരേഖാ ചലനം - ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനം 

    ഉദാ : ഞെട്ടറ്റ് വീഴുന്ന മാമ്പഴം 

  • ഭ്രമണം - കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം 

    ഉദാ : കറങ്ങുന്ന പമ്പരം 

  • പരിക്രമണം -  കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്തു വരുന്ന ചലനം 

    ഉദാ : കറങ്ങുന്ന ഫാനിന്റെ ദളങ്ങളുടെ ചലനം 

  • വർത്തുള ചലനം - ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനം 

    ഉദാ : ചരടിൽ കെട്ടിയ കല്ലിന്റെ ചലനം 


Related Questions:

ചുവടെ കൊടുത്തവയിൽ ഏതിനാണ് ഉയർന്ന ദ്രവണാങ്കം ഉള്ളത് ?

ജൈവ മണ്ഡലത്തിലെ ഊർജ്ജത്തിന് ആത്യന്തിക ഉറവിടം _____ ആണ് ?

വിയർത്തിരിക്കുന്ന ആളുകൾക്ക് കാറ്റടിക്കുമ്പോൾ തണുപ്പനുഭവെപ്പടുന്നത് ഏതു പ്രതിഭാസം കൊണ്ട് ?

വളരെ താഴ്ന്ന താപനിലയിൽ ദ്രാവകങ്ങൾ ഭൂഗുരുത്വബലത്തിന് എതിരെ സഞ്ചരിക്കുന്ന പ്രതിഭാസമാണ് ?

100°C ന് സമാനമായ ഫാരൻഹീറ്റ് ?