ഒരു വ്യക്തിയുടെ സവിശേഷതകൾ എത്രമാത്രമുണ്ടെന്നും എത്ര തീവ്രതയിലുണ്ടെന്നും നന്നായി ലഭിക്കുന്നത് ഏതിൽ നിന്നാണ് ?
Aചെക്ക് ലിസ്റ്റ്
Bറേറ്റിങ്ങ് സ്കെയിൽ
Cഅഭിപ്രായ സർവേ
Dഅഭിമുഖം
Answer:
B. റേറ്റിങ്ങ് സ്കെയിൽ
Read Explanation:
റേറ്റിങ് സ്കെയിൽ (Rating Scale)
ഒരു സാഹചര്യത്തെക്കുറിച്ചോ വസ്തുതയെക്കുറിച്ചോ സ്വഭാവസവിശേഷതകളെക്കുറിച്ചോ ഉള്ള വിലയിരുത്തലിന്റെ പ്രകാശനമാണ് റേറ്റിങ് സ്കെയിലിലുള്ളത്.
ചെക്ക് ലിസ്റ്റിൽ നിന്ന് വ്യത്യസ്തമായി റേറ്റിങ് സ്കെയിലിൽ, നിരീക്ഷിക്കപ്പെടുന്ന വ്യവഹാരത്തിന്റെ പ്രത്യേകതകൾ എത്ര അളവിലും തീവ്രതയിലുമുണ്ടെന്ന് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്നു.
3 മുതൽ 11 വരെ റേറ്റിങ് തലങ്ങളുള്ള വിവിധ റേറ്റിങ് സ്കെയിലുകൾ നിലവിലുണ്ട്.
പ്രസിദ്ധ റേറ്റിങ് സ്കെയിലുകൾക്ക് ഉദാഹരണം - ലിക്കർട്ട് സ്കെയിൽ (5 പോയിന്റ് റേറ്റിങ്), തഴ്സ്റ്റൺ സ്കെയിൽ (11 പോയിന്റ് റേറ്റിങ്)
പൊതുവെ റേറ്റിങ് സ്കെയിൽ തയ്യാറാക്കുമ്പോൾ അനുകൂല പ്രസ്താവനകൾക്കും (positive statements), പ്രതികൂല പ്രസ്താവനകൾക്കും (negative statements) തുല്യ പരിഗണന നൽകാറുണ്ട്.