കിഴക്കോട്ട് ഒഴുകുന്ന നദികളിൽ പെടാത്തത് ഏത് ?
Aമഹാനദി
Bതാപ്തി
Cഗംഗ
Dഗോദാവരി
Answer:
B. താപ്തി
Read Explanation:
താപ്തി
ഉത്ഭവം - സാത്പുര നിരയിലെ മുൾട്ടായി റിസർവ് വനം ( മധ്യപ്രദേശ് )
നീളം - 724 കി. മീ
പതന സ്ഥാനം - അറബിക്കടൽ
പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി
ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദി
താപി എന്ന പേരിൽ അറിയപ്പെടുന്ന നദി
'നർമ്മദയുടെ ഇരട്ട 'എന്നറിയപ്പെടുന്ന നദി
നർമ്മദ നദിക്കും ഗോദാവരി നദിക്കും ഇടയിലൂടെ ഒഴുകുന്ന നദി
താപ്തി നദിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് - ഉകായ് ഡാം
താപ്തി നദിയിൽ സ്ഥിതി ചെയ്യുന്ന ജലവൈദ്യുത പദ്ധതികൾ - ഉകായ് ,കാക്രപ്പാറ
ഒഴുകുന്ന സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര ,മധ്യപ്രദേശ് ,ഗുജറാത്ത്
താപ്തി നദീതീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണം - സൂററ്റ്