കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ്
Aസെക്ഷൻ 15
Bസെക്ഷൻ 16
Cസെക്ഷൻ10
Dസെക്ഷൻ 5
Answer:
B. സെക്ഷൻ 16
Read Explanation:
ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന വ്യക്തി എന്നത്
- ഒരു കുറ്റകൃത്യം ചെയ്യുന്നതിന് ഒരാളെ പ്രേരിപ്പിക്കുന്നയാൾ.
- ഒരു കുറ്റകൃത്യം ചെയ്യുന്നതിന് ഒന്നോ അതിലധികമോ ആളുകളുടെ കൂടെ ഗൂഢാലോചനയിൽ ഏർപ്പെടുകയും ആ ഗൂഢാലോചനയെ തുടർന്ന് ആ കുറ്റ കൃത്യം ചെയ്യുന്നതിനായി ഏതെങ്കിലും കൃത്യം ചെയ്യുന്നതോ നിയമവിരുദ്ധമായ കൃത്യവിലോപം ചെയ്യുന്നതോ ആയ ആൾ.
- ഒരു കുറ്റകൃത്യം ചെയ്യുന്നതിനായി, ഏതെങ്കിലും പ്രവൃത്തിയിലൂടെയോ, നിയമവിരുദ്ധമായ കൃത്യവിലോപത്തി ലൂടെയോ മനഃപൂർവ്വം സഹായിക്കു ന്നതോ ആയ ആൾ.
- ഏതൊരാൾ, തനിക്ക് വെളിപ്പെടുത്തുവാൻ ബാദ്ധ്യതയുള്ള ഒരു കാര്യം, മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയോ വസ്‌തുത മനഃ പൂർവ്വം മറച്ച് വയ്ക്കുകയോ ചെയ്താൽ, അയാൾ ഒരു കുറ്റകൃത്യം ചെയ്യാൻ ഉത്സാ ഹിച്ചു എന്നു പറയാം.
- ഏതൊരാൾ, ഒരു കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പോ ചെയ്യുന്ന സമയത്തോ അത് എളുപ്പ മാക്കുന്നതിലേയ്ക്കായി എന്തെങ്കിലും ചെയ്താൽ ആ കൃത്യം ചെയ്യുന്നതിന് അയാൾ സഹായകമായി പ്രവർത്തിച്ചു എന്നു പറയാം.
- മറ്റൊരാളുടെ പ്രേരണ കൊണ്ടാണ് ഒരു വ്യക്തി POCSO നിയമപ്രകാരമുള്ള ഒരു കുറ്റകൃത്യം ചെയ്‌തതെങ്കിൽ ആ പ്രേരണ നൽകിയ വ്യക്തിക്ക് കുറ്റകൃത്യത്തി നുള്ള അതേ ശിക്ഷ നൽകാവുന്നതാണ്.