Question:

കേരള സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ ' നീതിപാതയിലെ ധീരവനിത ' എന്ന ഡോക്യുമെന്ററി ഏത് വനിത സുപ്രീം കോടതി ജഡ്‌ജിയെപ്പറ്റിയാണ് ?

Aഫാത്തിമ ബീവി

Bശോഭ അന്നമ്മ

Cമേരി ജോസഫ്

Dഅന്ന ചാണ്ടി

Answer:

A. ഫാത്തിമ ബീവി

Explanation:

ജസ്റ്റിസ് ഫാത്തിമാ ബീവി

  • ജനനം - 1927 ഏപ്രിൽ 30
  • മരണം - 2023 നവംബർ 23
  • സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്‌ജി (1989)
  • കോമൺവെൽത്ത് രാജ്യങ്ങളിൽ ഈ പദവിയിൽ എത്തുന്ന ആദ്യ വനിത
  • ഗവർണർ സ്ഥാനത്ത് എത്തിയ ആദ്യ മലയാളി വനിത
  • തമിഴ്നാട്ടിലെ ആദ്യ വനിതാ ഗവർണർ
  • തമിഴ്‌നാട് ഗവർണർ പദവി വഹിച്ച കാലയളവ് - 1997 മുതൽ 2001 വരെ
  • കേരള ഹൈക്കോടതിയിലെ ആദ്യ മുസ്ലിം വനിത ജഡ്‌ജി (1983)
  • തിരുവിതാംകൂറിലെ ആദ്യ മുസ്ലിം വനിത അഭിഭാഷക
  • പ്രഥമ ദേശിയ മനുഷ്യാവകാശ കമ്മീഷൻ അംഗം

Related Questions:

ഉമ്മൻചാണ്ടിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയ മലയാള സിനിമ നടൻ ആര് ?

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ 98-ാമത് ദേശിയ കോൺഫറൻസിന് വേദിയാകുന്നത് എവിടെ ?

കേരളത്തിന്റെ വനം വകുപ്പു മന്ത്രി ആര്?

2024 ഓഗസ്റ്റ് 21 നു മധ്യ -തെക്കൻ കേരളത്തിൽ വീശിയ അസാധാരണമായ കാറ്റിന് കാരണമായ പ്രതിഭാസം

കേരള പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത് ?