Question:

കേരളം,കർണാടക സംസ്ഥാനങ്ങളിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ ഇടിമിന്നലോടു കൂടി പെയ്യുന്ന വേനൽ മഴ ഏത് പേരിൽ അറിയപ്പെടുന്നു ?

Aമാംഗോ ഷവർ

Bനോർവെസ്റ്റർ

Cചെറി ബ്ലോസം

Dലൂ

Answer:

A. മാംഗോ ഷവർ

Explanation:

ഉഷ്ണമേഖലയിലെ പ്രധാന പ്രാദേശിക കാറ്റുകൾ

  1. മാമ്പഴക്കാറ്റ് (Mango Shower):
    • വേനലിന്റെ അവസാനനാളുകളിൽ കേരളത്തിലും കർണാടക തീരത്തും സാധാരണയായി രൂപപ്പെടുന്ന മൺസൂണിന് മുന്നോടിയായുള്ള വേനൽമഴക്കാറ്റുകളാണിവ.
    • മാമ്പഴം നേരത്തെ പഴുത്ത് പാകമാകാൻ സഹായകമാകുന്നതിനാലാണ് ഇവ പ്രാദേശികമായി മാമ്പഴക്കാറ്റ് എന്നറിയപ്പെടു ന്നത്.
  2. കാപ്പി പൂവിടും മഴ (Blossom Shower):
    • കേരള ത്തിലും പരിസരപ്രദേശങ്ങളിലും കാപ്പി പൂക്കുന്നത് ഈ മഴയോടെയാണ്.
  3. നോർവെസ്റ്റർ (Nor Wester):
    • ബംഗാളിലും അസമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റുകളാണിവ.
    • 'വൈശാഖമാസത്തിൽ സംഭവിക്കുന്ന പ്രകൃതിക്ഷോഭം' എന്നർഥംവരുന്ന കാൽബൈ ശാഖി' എന്ന പ്രാദേശികനാമത്തിൽ നിന്നു തന്നെ ഇവയുടെ വിനാശകരമായ സ്വഭാവം വ്യക്തമാണ്.
    • ഈ കാറ്റുകൾ തേയില, ചണം. നെല്ല് തുടങ്ങിയ വിളകൾക്ക് അനുകുലമാണ്.
    • അസമിൽ ഇവ ബർദോളി ഛീര' എന്നറിയപ്പെടുന്നു.
  4. ലൂ (Loo):
    • വടക്കേ ഇന്ത്യൻ സമതലങ്ങളിൽ പഞ്ചാബ് മുതൽ ബിഹാർ വരെയുള്ള പ്രദേശങ്ങളിൽ രൂപപ്പെടുന്ന ശക്തിയേറിയ വരണ്ട ഉഷ്ണകാറ്റുകൾ.
    • ഡൽഹിക്കും പാറ്റ്നയ്ക്കും ഇടയിൽ ഇവയുടെ തീവ്രത കൂടുതലായിരിക്കും.

Related Questions:

മൺസൂൺ കാലത്തിനു മുൻപ് കേരളത്തിൽ ലഭിക്കുന്ന വേനൽ മഴ:

തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽഅറിയപ്പെടുന്നത് ?

District in Kerala which received lowest rainfall ?

വടക്ക്-കിഴക്കൻ മൺസൂണിന് കേരളത്തിൽ അറിയപ്പെടുന്ന പേര്?

താഴെപ്പറയുന്നവയിൽ ഏതാണ് കേരളത്തിലെ, പ്രത്യേകിച്ച് പശ്ചിമഘട്ട മേഖലയിലെ മഴയുടെ വിതരണത്തെ സാരമായി ബാധിക്കുന്ന ഒറോഗ്രാഫിക് ഫലത്തിന് സംഭാവന ചെയ്യുന്നത്?