App Logo

No.1 PSC Learning App

1M+ Downloads
ചരിത്ര പ്രസിദ്ധമായ 'ക്ഷേത്രപ്രവേശന വിളംബരം' നടന്ന വർഷം

Aജനുവരി 12, 1936

Bഒക്ടോബർ 12, 1936

Cഡിസംബർ 12, 1936

Dനവംബർ 12, 1936

Answer:

D. നവംബർ 12, 1936

Read Explanation:

ക്ഷേത്ര പ്രവേശന വിളംബരം (Temple Entry Proclamation)

  • ജാതിമതഭേദമില്ലാതെ തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചുകൊണ്ടു മഹാരാജ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ പുറപ്പെടുവിച്ച വിളംബരം 

  • ഈ വിളംബരം ശ്രീ ചിത്തിര തിരുനാൾ 1936 നവംബർ 12-ന് പുറപ്പെടുവിച്ചു.

  • തിരുവിതാംകൂറിലും പിന്നീട് കേരളമാകെയും  സാമൂഹിക - സാംസ്‌കാരിക പുരോഗതിക്കു വഴിതെളിയിച്ച അതിപ്രധാനമായൊരു നാഴികക്കല്ലായി ഈ വിളംബരം മാറി.

  • ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ ശ്രീ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി - സർ സി.പി.രാമസ്വാമി അയ്യർ

  • ക്ഷേത്രപ്രവേശന വിളംബരം എഴുതിത്തയ്യാറാക്കിയത് - ഉള്ളൂർ എസ് പരമേശ്വരയ്യർ

  •  'ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട','കേരളത്തിന്റെ മാഗ്നാകാർട്ട' എന്നിങ്ങനെയെല്ലാം ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിക്കുന്നു 

  • 'ആധുനിക കാലത്തെ മഹാത്ഭുതം', 'ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ ആധികാരികരേഖയായ സ്‌മൃതി' എന്നിങ്ങനെ വിളംബരത്തെ വിശേഷിപ്പിച്ചത് - ഗാന്ധിജി

  • ഗാന്ധിജി തന്റെ അവസാന കേരളം സന്ദർശനത്തെ "ഒരു തീർത്ഥാടനം" എന്ന് വിശേഷിപ്പിക്കാൻ കാരണം ക്ഷേത്രപ്രവേശന വിളംബരമാണ്

  • 1936-ൽ തിരുവിതാംകൂറിൽ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനികകാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് വിശേഷിപ്പിച്ചത് - സി. രാജഗോപാലാചാരി

  • ഈ വിളംബരത്തെ തിരുവിതാംകൂറിന്റെ 'സ്പിരിച്വൽ മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിച്ചത് - ടി.കെ.വേലുപ്പിള്ള



Related Questions:

' കൊടുങ്കാറ്റിന്റെ മാറ്റൊലി 'എന്നത് ആരുടെ രചനയാണ് ?
കേരളത്തിലെ പുലയർക്ക് വഴി നടക്കാനും സ്കൂളിൽ പ്രവേശനം ലഭിക്കാനും വേണ്ടി തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ പണിമുടക്കം സംഘടിപ്പിച്ചതാരാണ്? -
Who is known as the Guru of Chattambi Swamikal ?
യാചനായാത്രയുടെ ലക്ഷ്യം?
" അദ്വൈത ചിന്താ പദ്ധതി " എന്ന കൃതിയുടെ കർത്താവ് ?