ചൈനയുടെ വിജയകരമായ ചൊവ്വ പര്യവേഷണ മിഷനാണ് ടിയാന്‍വെന്‍.
ഓർബിറ്ററും ലാൻഡറും സുറോങ് റോവറും അടങ്ങുന്നതാണ് ടിയാൻവെൻ-1 പേടകം. ചൊവ്വയിലെ മണ്ണിന്‍റെ ഘടനയും അതിന്‍റെ സാധ്യതകളും പഠിക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം.
2020 ജൂലൈ 23ന് വെൻചെൻ സ്പേസ് സെന്‍ററിൽ നിന്ന് ലോങ് മാർച്ച്-5 റോക്കറ്റിലാണ് ടിയാൻവെൻ-1 പേടകം ചൊവ്വയെ ലക്ഷ്യമാക്കി കുതിച്ചത്. 'സ്വർഗത്തിലേക്കുള്ള ചോദ്യങ്ങൾ' എന്ന് അർഥമാക്കുന്ന ചൈനയുടെ സ്വന്തം പേടകമാണ് ടിയാൻവെൻ.