ജലം ഘനീഭവിച്ച് ഐസ് ആകുമ്പോൾ വ്യാപ്തത്തിനു എന്ത് സംഭവിക്കും ?
Aകൂടും
Bകുറയും
Cമാറ്റം സംഭവിക്കില്ല
Dഇതൊന്നുമല്ല
Answer:
A. കൂടും
Read Explanation:
Confusion വേണ്ട:
ജലം ഘനീഭവിച്ച് ഐസ് ആകുമ്പോൾ;
- വ്യാപ്തം കൂടുന്നു
- സാന്ദ്രത കുറയുന്നു
എന്നാൽ,
ജലം ഘനീഭവിച്ച് ഐസ് ആകുമ്പോൾ;
- വ്യാപ്തം ആദ്യം കുറയുന്നു (4° C വരെ), പിന്നീട് കൂടുന്നു
- സാന്ദ്രത ആദ്യം കൂടുന്നു (4° C വരെ), പിന്നീട് കുറയുന്നു
ജലത്തിന്റെ അസാധാരണ സ്വഭാവം (Anomalous behaviour of water / Anomalous expansion of water):
- സാധാരണ ഊഷ്മാവിൽ ജലം തണുക്കുമ്പോൾ, മിക്ക പദാർത്ഥങ്ങളെയും പോലെ, ജലവും ചുരുങ്ങുകയും, സാന്ദ്രത വർദ്ധിക്കുകയും ചെയ്യുന്നു.
- ഏകദേശം 4° C ൽ അത് പരമാവധി സാന്ദ്രതയിൽ എത്തുകയും, പിന്നീട് ഫ്രീസിങ് പോയിന്റിലേക്ക് അടുക്കുമ്പോൾ, സാന്ദ്രത കുറയുകയും ചെയ്യുന്നു.
- ജലം തണുപ്പിക്കുമ്പോൾ, 4°C വരെ ജലം ചുരുങ്ങുന്നു, അതായത്, വ്യാപ്തം കുറയുന്നു.
- എന്നാൽ 4° C നു ശേഷം, ജലം വികസിക്കുന്നു.
- ജല തന്മാത്രകൾ ഘനീഭവിക്കുമ്പോൾ, അവയ്ക്ക് ഒരു സ്ഫടിക ഘടന (crystalline structure) ലഭിക്കുന്നു.
- ഇത് തന്മാത്രകൾക്കിടയിൽ കൂടുതൽ ഇടം സൃഷ്ടിക്കുകയും, വ്യാപ്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- ഇതിനാലാണ്, ജലത്തിന്റെ സാന്ദ്രത കുറയുന്നത്.
- ജലം പരമാവധി സാന്ദ്രതയിലെത്തുന്നത് 4° C ലാണ്.
- ഈ പ്രതിഭാസത്തെ, ജലത്തിന്റെ അസാധാരണ സ്വഭാവം (anomalous behaviour of water / anomalous expansion of water) എന്നറിയപ്പെടുന്നു.
Note:
- 4° C ൽ നിന്ന് 0° C വരെ തണുക്കുന്നതിനാൽ സാന്ദ്രതയിലെ കുറവ്, തണുത്തുറഞ്ഞ ജലം മുകളിലേക്ക് വരുന്നു.
- മരവിപ്പിക്കുമ്പോൾ വെള്ളം കൂടുതൽ വികസിക്കുന്നു , അങ്ങനെ വെള്ളം മുകളിൽ നിന്ന് താഴേക്ക് മരവിപ്പിക്കുകയും, ഐസ് വെള്ളത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നു.