Question:

ജലത്തിൽ ഏറ്റവും എളുപ്പം ലയിക്കുന്ന വാതകം ?

Aഓക്സിജൻ

Bക്ലോറിൻ

Cനൈട്രജൻ

Dഅമോണിയ

Answer:

D. അമോണിയ

Explanation:

അമോണിയ

  • സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ നൈട്രജൻ വളങ്ങളുടെ നിർമാണത്തിന് വേണ്ട ഒരു അസംസ്കൃത രാസവസ്തു - അമോണിയ

  • അമോണിയം ക്ലോറൈഡ്  കാത്സ്യം ഹൈഡ്രോക്സൈസൈഡുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം - അമോണിയ

  • അമോണിയ വാതകത്തിന്റെ സ്വഭാവം - ബേസിക്

  • അമോണിയയുടെ ചോർച്ച ഉണ്ടാകുമ്പോൾ വെള്ളം സ്പ്രേ ചെയ്ത് അമോണിയയുടെ ത്രീവ്രത കുറയ്ക്കാൻ കാരണം - അമോണിയയുടെ ജലത്തിലെ ലേയത്വം വളരെ കൂടുതലായതിനാൽ

  • അമോണിയയുടെ ഗാഢ ജലീയലായനി - ലിക്കർ അമോണിയ

  • ദ്രവീകരിച്ച അമോണിയ അറിയപ്പെടുന്നത് - ലിക്വിഡ് അമോണിയ

അമോണിയയുടെ ഉപയോഗങ്ങൾ

  • അമോണിയം സൾഫേറ്റ്, അമോണിയം ഫോസ്ഫേറ്റ്, യൂറിയ മുതലായ രാസവളങ്ങൾ നിർമിക്കുന്നതിന്

  • ഐസ് പ്ലാന്റുകളിൽ ശീതീകാരിയായി

  • ടൈലുകളും ജനലുകളും വൃത്തിയാക്കുന്നതിന്

  • അമോണിയം ക്ലോറൈഡ് ചൂടാക്കുമ്പോൾ ലഭിക്കുന്ന വാതകങ്ങൾ - അമോണിയ, ഹൈഡ്രജൻ  ക്ലോറൈഡ്

  • അമോണിയം ക്ലോറൈഡ് ചൂടാക്കുമ്പോൾ പുറത്തുവരുന്ന അമോണിയയെക്കാൾ സാന്ദ്രത കൂടിയ വാതകം - ഹൈഡ്രജൻ ക്ലോറൈഡ്

അമോണിയയുടെ സവിശേഷതകൾ

  • നിറം - ഇല്ല

  • ഗന്ധം - രൂക്ഷഗന്ധം

  • ഗുണം - ബേസിക്

  • ജലത്തിലെ ലേയത്വം - വളരെ കൂടുതലാണ്

  • അമോണിയയുടെ സാന്ദ്രത - കുറവ്


Related Questions:

ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806 -ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

ചില ഖരപദാർത്ഥങ്ങളെ ചൂടാക്കുമ്പോൾ ദ്രാവകമാവാതെ നേരിട്ട് വാതകമായി മാറുന്നു. ഈ പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?

താഴെ പറയുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?

Vitamin A - യുടെ രാസനാമം ?

ആധുനിക ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് /ഏതെല്ലാമാണ്?

i)ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്ലിയാണ്

(ii) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മെൻഡെലീവ് ആണ്

(iii) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.

 (iv) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക മാസ്സിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.