ജലാശയങ്ങളിൽ ആൽഗ പോലുള്ള ജലസസ്യങ്ങളുടെ അമിത വളർച്ചക്ക് ________എന്ന പ്രതിഭാസം കാരണമാകുന്നു
Aആവാസ വ്യവസ്ഥ
Bയൂട്രോഫികേഷൻ
Cമഴ
Dഇടിമിന്നൽ
Answer:
B. യൂട്രോഫികേഷൻ
Read Explanation:
യൂട്രോഫികേഷൻ
ജലാശയങ്ങളിൽ ആൽഗ പോലുള്ള ജലസസ്യങ്ങളുടെ അമിത വളർച്ചക്ക് യൂട്രോഫികേഷൻ എന്ന പ്രതിഭാസം കാരണമാകുന്നു
നൈട്രജൻ കലർന്ന രാസ വസ്തുക്കളും മറ്റും ഒഴുകി എത്തുന്ന ജലാശയങ്ങളിലാണ് ഇതു സംഭവിക്കുന്നത്
ഇങ്ങനെ ഒഴുകിയെത്തുന്ന അധിക പോഷകങ്ങളാണ് ജല സസ്യങ്ങളുടെ അമിത വളർച്ചക്ക് കാരണമാകുന്നത്
ഈ ജല സസ്യങ്ങൾ ജലത്തിൽ ലയിച്ചു ചേർന്ന ഓക്സിജൻ അമിതമായി ഉപയോഗിക്കുന്നു
ഇതുമൂലം ജലത്തിലെ മറ്റു സസ്യങ്ങളും ജന്തുക്കളും ഓക്സിജൻ ലഭിക്കാതെ നശിക്കുകയും ജലാശയത്തിൽ നില നിന്നിരുന്ന ആവാസ വ്യവസ്ഥ തകിടം മറിയുകയും ചെയ്യുന്നു