App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ വൈക്കം സത്യഗ്രഹവുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക ?

Aകോഴിക്കോട് വെച്ചു കൂടിയ പ്രത്യേക കെ.പി.സി.സി യോഗം നവംബർ ഒന്നിന് ക്ഷേത്ര നടക്കൽ സമരം ആരംഭിക്കാൻ തീരുമാനിച്ചു

Bടി. കെ. മാധവന്റെ നേതൃത്വം

Cക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുനിരത്തില്‍ യാത്ര ചെയ്യുവാന്‍ അവര്‍ണര്‍ക്ക് അനുവാദം ലഭിച്ചു

Dമന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണജാഥ

Answer:

A. കോഴിക്കോട് വെച്ചു കൂടിയ പ്രത്യേക കെ.പി.സി.സി യോഗം നവംബർ ഒന്നിന് ക്ഷേത്ര നടക്കൽ സമരം ആരംഭിക്കാൻ തീരുമാനിച്ചു

Read Explanation:

വൈക്കം സത്യാഗ്രഹം

  • ഇന്ത്യയിൽ അയിത്തത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത സമരം
  • വൈക്കം സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയ നേതാക്കള്‍ - ടി.കെ. മാധവന്‍, സി.വി. കുഞ്ഞിരാമന്‍, കെ. കേളപ്പന്‍, കെ.പി. കേശവമേനോന്‍
  • അയിത്തോച്ചാടനത്തിനെതിരെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ പ്രമേയം പാസ്സാക്കാന്‍ മുന്‍കൈയെടുത്തത്‌ - ടി.കെ.മാധവന്‍
  • വൈക്കം സത്യാഗ്രഹ നിവേദനത്തില്‍ ഒപ്പുവെച്ചവരുടെ എണ്ണം - 23000 (നിവേദനം സമര്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയത്‌ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള)
  • വൈക്കം ക്ഷേത്ര റോഡും മറ്റു റോഡുകളും ജാതിമതഭേദമന്യേ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്‌ തിരുവിതാംകൂര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച വ്യക്തി - എന്‍.കുമാരന്‍ (1925) (പ്രമേയം 21 ന്‌ എതിരെ 22 വോട്ടിന് പരാജയപ്പെട്ടു)

  • വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകികൊണ്ട് പഞ്ചാബില്‍ നിന്നെത്തിയ വിഭാഗം - അകാലികള്‍
  • പഞ്ചാബില്‍ നിന്നെത്തിയ അകാലികളുടെ നേതാവ് - ലാലാ ലാൽ സിങ്
  • വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്‌ മധുരയില്‍ നിന്ന്‌ വൈക്കത്തേക്ക്‌ ജാഥ നയിച്ച ദേശീയ നേതാവ്‌ - ഇ.വി. രാമസ്വാമി നായ്ക്കര്‍
  • ."വൈക്കം വീരർ" (വൈക്കം ഹീറോ) എന്നറിയപ്പെട്ടത് - ഇ വി രാമസ്വാമി നായ്ക്കർ
  • വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്‍മാര്‍ - സ്വാമി സത്യവ്രതന്‍, കോട്ടുകോയിക്കല്‍ വേലായുധന്‍
  • വൈക്കം സത്യാഗ്രഹികള്‍ സത്യാഗ്രഹാശ്രമമായി ഉപയോഗിച്ച ശ്രീനാരായണ ഗുരുവിന്റെ ആശ്രമം - വെല്ലൂര്‍

സവര്‍ണ്ണ ജാഥ

  • വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ വൈക്കത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ സംഘടിപ്പിച്ച ജാഥ
  • സവര്‍ണ്ണ ജാഥയ്ക്ക്‌ നേതൃത്വം നല്‍കിയത്‌ - മന്നത്ത്‌ പത്മനാഭന്‍
  • ഗാന്ധിജിയുടെ നിര്‍ദ്ദേശപകാരമാണ്‌ സവര്‍ണ്ണജാഥ സംഘടിപ്പിക്കപ്പെട്ടത്‌ 
  • വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്‌ നാഗര്‍കോവിലില്‍ (കോട്ടാര്‍) നിന്നും തിരുവനന്തപുരത്തേക്ക്‌ സവര്‍ണ്ണ ജാഥ നയിച്ച വ്യക്തി - ഡോ. എം. ഇ. നായിഡു

  • ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം നിരീക്ഷകൻ എന്ന നിലയിൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനി - ആചാര്യ വിനോബ ഭാവെ
  • വൈക്കം സത്യാഗ്രഹം അവസാനിച്ചത് - 1925 നവംബർ 23
  • ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെയുള്ള നിരത്തുകള്‍ ജാതിമതഭേദമന്യേ തുറന്നു കൊടുത്തത്‌ - 1925 നവംബര്‍ 23 (വൈക്കം സത്യാഗ്രഹം അവസാനിച്ച ദിവസം)
  • വൈക്കം സത്യാഗ്രഹം നീണ്ടുനിന്നത്‌ - 603 ദിവസം
  • വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി - തിരുവല്ല ചിറ്റേടത്ത് ശങ്കുപ്പിള്ള
  • വൈക്കം ക്ഷ്രേതത്തിലേക്കുള്ള എല്ലാ വഴികളും, ജാതിമതഭേദമന്യേ എല്ലാവര്‍ക്കും തുറന്നു കൊടുക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ നിവേദനം സമര്‍പ്പിച്ചത്‌ - മഹാറാണി സേതുലക്ഷ്മിഭായിക്ക്‌

Related Questions:

കേരളത്തിലെ വ്യാപാരം സുഗമമാക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച നടപടികൾ ഏവ ?

1.വ്യാപാരനിയമ ഭേദഗതി

2.ഏകീകരിച്ച നാണയ വ്യവസ്ഥ.

3.അളവ് തൂക്ക സമ്പ്രദായം

4.ഗതാഗത സൗകര്യം മെച്ചപ്പെടുത്തി

ഗുരുവായൂർ സത്യാഗ്രഹത്തിൻറെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു ?
കൂട്ടുകുടുംബവ്യവസ്ഥ, സംബന്ധം, മരുമക്കത്തായം എന്നിവക്കെതിരെ ശക്തമായി പോരാടിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
പഴശ്ശിരാജ വധിക്കപ്പെട്ടത് എന്ന് ?
ബേപ്പൂർ മുതൽ തിരൂർ വരെ വ്യാപിച്ചു കിടന്ന കേരളത്തിലെ ആദ്യത്തെ റെയിൽ പാത നിർമിച്ച യൂറോപ്യൻ ശക്തി ഏതാണ് ?