Question:
താഴെപ്പറയുന്നവയിൽ അലോഹം ഏതാണ് ?
Aമെർക്കുറി
Bകാർബൺ
Cസോഡിയം
Dപ്ലാറ്റിനം
Answer:
B. കാർബൺ
Explanation:
- കാർബൺ ഒരു അലോഹമാണ്
- കാർബണിന്റെ അറ്റോമിക നമ്പർ - 6
- കാർബണിന്റെ സംയോജകത - 4
- ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം - കാർബൺ
- കാറ്റിനേഷൻ - ഒരേ മൂലകത്തിന്റെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിച്ച് ചെയിൻ രൂപത്തിൽ നില നിൽക്കാനുള്ള കഴിവ്
- മറ്റ് മൂലകങ്ങളെ അപേക്ഷിച്ച് കാറ്റിനേഷൻ കഴിവ് കൂടിയ മൂലകം - കാർബൺ
- കാർബണിക സംയുക്തങ്ങൾ പ്രപഞ്ചത്തിൽ എണ്ണത്തിൽ കൂടുതൽ ഉണ്ടാകാനുള്ള കാരണം കാറ്റിനേഷൻ ആണ്
- ഏറ്റവും കൂടുതൽ രൂപാന്തരത്വം പ്രകടിപ്പിക്കുന്ന മൂലകം - കാർബൺ
- കാർബണിന്റെ രൂപാന്തരങ്ങൾ - ഗ്രാഫൈറ്റ് ,ഡയമണ്ട് ,അമോർഫസ് കാർബൺ ,ഫുള്ളറിൻ ,കാർബൺ നാനോ ട്യൂബ് ,ഗ്രഫീൻ