താഴെപ്പറയുന്നവയിൽ ആന്തരിക ചോദനം (Intrinsic Motivation) ഏതാണ് ?Aശമ്പളംBപ്രശംസCപ്രൊമോഷൻDകളിയിലെ താല്പര്യംAnswer: D. കളിയിലെ താല്പര്യം Read Explanation: അഭിപ്രേരണയെ 2 ആയി തരം തിരിച്ചിരിക്കുന്നു. ആന്തരിക അഭിപ്രേരണ (Intrinsic Motivation) എന്നും ബാഹ്യ അഭിപ്രേരണ (Extrinsic Motivation) എന്നും. ആന്തരിക അഭിപ്രേരണ :- ഒരു ജീവിയുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അഭിപ്രേരണയാണ് ആന്തരിക അഭിപ്രേരണ. ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും പറയുന്നു. ജീവിയുടെ നൈസർഗികമായ വാസനകൾ, ത്വരകൾ, പ്രേരണകൾ എന്നിവയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ബാഹ്യ അഭിപ്രേരണ :- പുറമേ നിന്നും ലഭിക്കുന്ന അഭിപ്രേരണയാണ് ബാഹ്യ അഭിപ്രേരണ ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു. Read more in App