App Logo

No.1 PSC Learning App

1M+ Downloads
തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ പ്രതികാര പ്രസ്ഥാനം (Revenge Movement) ഏത് രാജ്യത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ്?

Aഫ്രാൻസ്

Bജർമ്മനി

Cറഷ്യ

Dഇവയൊന്നുമല്ല

Answer:

A. ഫ്രാൻസ്

Read Explanation:

തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ പ്രധാന പ്രസ്ഥാനങ്ങൾ :

  • പാൻ സ്ലാവ് പ്രസ്ഥാനം (Pan-Slav Movement)
    • കിഴക്കൻ യൂറോപ്പിലെ സെർബിയ, ബൾഗേറിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ലാവ് വംശജരെ തങ്ങളുടെ നേതൃത്വത്തിൽ ഏകീകരിക്കാൻ റഷ്യ ആഗ്രഹിച്ചു.
    • അതിനായി ഈ മേഖലയിൽ റഷ്യൻ സഹായത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനമായിരുന്നു പാൻ സ്ലാവ് പ്രസ്ഥാനം.
  • പാൻ ജർമൻ പ്രസ്ഥാനം (Pan-German Movement)
    • മധ്യയൂറോപ്പിലും ബാൾക്കൻ മേഖലയിലും സ്വാധീനം ഉറപ്പിക്കുന്നതിനായി ജർമനി കണ്ടെത്തിയ മാർഗം ട്യൂട്ടോണിക് വർഗക്കാരെ ഏകോപിപ്പിക്കുക എന്നതായിരുന്നു.
    • അതിനായി ജർമനിയുടെ നേത്യത്വത്തിൽ ആരംഭിച്ചതാണ് പാൻ ജർമൻ പ്രസ്ഥാനം
  • പ്രതികാര പ്രസ്ഥാനം (Revenge Movement)
    • 1871 ൽ ജർമനി ഫ്രാൻസിന്റെ പക്കൽ നിന്ന് അൾസൈസ്, ലൊറൈൻ എന്നീ പ്രദേശങ്ങൾ കൈവശപ്പെടുത്തി.
    • ഇത് തിരികെ പിടിക്കുന്നതിനായി ഫ്രാൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് പ്രതികാര പ്രസ്ഥാനം.

Related Questions:

വെയ്മർ റിപ്പബ്ലിക്കിൻ്റെ ആദ്യ പ്രസിഡൻ്റ് ആരായിരുന്നു?
രണ്ടാം ബാൽക്കൻ യുദ്ധം നടന്ന വർഷം ?
Which of the following treaties was signed at the end of the First World War?
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ആവിർഭവിച്ച ഒരു പുതിയ രാജ്യം ?
താഴെ പറയുന്ന കൂട്ടുകെട്ടുകളിൽ ഏതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലങ്ങൾ ശരിയായി പ്രതിനിധീകരിക്കുന്നത് ?