ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി 1975-ൽ ഇന്ദിരാഗാന്ധി ആരംഭിച്ച പരിപാടിയാണ് :
Aഭൂപരിഷ്കരണം
Bമഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി
Cഹരിതവിപ്ലവം
Dഇരുപതിന പരിപാടി
Answer:
D. ഇരുപതിന പരിപാടി
Read Explanation:
ഇരുപതിന പരിപാടി
- ദാരിദ്ര്യം ഇല്ലാതാക്കുക, സാധാരണക്കാരന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 1975ൽ ആരംഭിച്ച പദ്ധതി - ഇരുപതിന പരിപാടി (ട്വന്റി പോയിന്റ് പ്രോഗ്രാം)
- ഇരുപതിന പരിപാടി ആരംഭിച്ച വർഷം - 1975
- ഇരുപതിന പരിപാടി ആരംഭിച്ച പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
- ഇരുപതിന പരിപാടി ആരംഭിച്ച പഞ്ചവത്സര പദ്ധതി - അഞ്ചാം പഞ്ചവത്സര പദ്ധതി
- അന്താരാഷ്ട്ര സംഘടനകൾ വിഭാവനം ചെയ്യുന്ന തരത്തിൽ പുനരാവിഷ്‌ക്കരിച്ച ഇരുപതിന പരിപാടി നിലവിൽ വന്നത് - 2007 ഏപ്രിൽ 1
ഭൂപരിഷ്കരണം
- കേരളത്തിൽ നിലനിന്നിരുന്ന ഒരു ഭൂവുടമ സമ്പ്രദായമാണ് - ജന്മി സമ്പ്രദായം
- ജന്മിത്വത്തിന് അന്ത്യം കുറിച്ച ഭൂപരിഷ്കരണനിയമത്തിന് ഇന്ത്യയിലാദ്യമായി അടിത്തറയിട്ട സംസ്ഥാനം - കേരളം
- കാർഷിക ബന്ധനിയമം റദ്ദാക്കിയതിനെ തുടർന്ന് ആർ ശങ്കർ മന്ത്രിസഭ പാസ്സാക്കിയ പുതിയ നിയമം - കേരള ഭൂപരിഷ്കരണ നിയമം (1963)
- സി.അച്യുതമേനോൻ മന്ത്രിസഭ 1969 ൽ പാസ്സാക്കിയ ഭൂപരിഷ്‌കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം - 1970 ജനുവരി 1
- കേരളത്തിലെ ജന്മിത്തം പൂർണ്ണമായി അവസാനിച്ചത് ഏത് നിയമം മൂലമാണ് - 1969ലെ ഭൂപരിഷ്‌കരണ നിയമം
- കേരള ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വരികയും ജന്മി സമ്പ്രദായം അവസാനിപ്പിക്കുകയും ചെയ്തത് ഏതു വർഷം - 1970
- കേരളത്തിൽ ഭൂപരിഷ്‌കരണത്തിന്റെ അൻപതാം വാർഷികം ആചരിച്ചത് - 2020
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി
- ഗ്രാമീണ ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി - മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 2005 സെപ്റ്റംബർ
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി നിലവിൽ വന്നത് - 2006 ഫെബ്രുവരി 2 (പത്താം പഞ്ചവത്സര പദ്ധതി)
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച സംഘടന - മസ്‌ദൂർ കിസാൻ ശക്തി സംഘടൻ
- തൊഴിലുറപ്പ് പദ്ധിതിയുടെ പിതാവ് - ജീൻ ഡ്രെസെ (ബെൽജിയം)
ഹരിതവിപ്ലവം
- ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് - എം.എസ്.സ്വാമിനാഥൻ
- ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ - ഡോ.എം.പി സിങ്
- ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച വർഷം - 1967-68
- ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - കാർഷികരംഗം
- ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി (1967-68) - സി.സുബ്രമണ്യം
- ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനം - പഞ്ചാബ്
- ഇന്ത്യയിൽ ഹരിത വിപ്ലവം ശക്തമായത് - 1966 - 69 വാർഷിക പദ്ധതി കാലഘട്ടത്തിൽ
- ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദകരായി ഇന്ത്യമാറിയ കാലഘട്ടം - 1978-80
- ലോക ഹരിത വിപ്ലവത്തിന്റെ പിതാവ് - നോർമൻ ബോർലോഗ്