Question:

ദാസനും വിജയനും 100-പോയന്റ് വീതം ഉള്ള നാല് പരീക്ഷകള് വീതം എഴുതി. നാല് പരീക്ഷകളില് നിന്നായി ദാസന് ശരാശരി 78 പോയന്റുകള് ഉണ്ട്. ഒന്നാമത്തെ പരീക്ഷയില് വിജയൻ ദാസനേക്കാൾ 10 പോയന്റ് കൂടുതല് നേടുകയും, രണ്ടാമത്തെ പരീക്ഷയില് വിജയൻ ദാസനേക്കാൾ 10 പോയന്റ് കുറവ് നേടുകയും, മൂന്നാമത്തെയും നാലാമത്തെയും പരീക്ഷകളില് 20 പോയന്റുകള് വീതം കൂടുതല് നേടുകയും ചെയ്തു. നാല് പരീക്ഷകളില് നിന്നായി വിജയനും ദാസനും കിട്ടിയ ശരാശരി പോയന്റുകള് തമ്മിലുള്ള വ്യത്യാസം എത്രയാണ്?

A20

B10

C1

D5

Answer:

B. 10

Explanation:

ദാസൻ ഓരോ പരീക്ഷയിലും തന്റെ ശരാശരിക്ക് തുല്യമായ മാർക്ക് അഥവാ 78 നേടി എന്ന് കരുതുക. വിജയൻറെ ആദ്യ പരീക്ഷയിലെ പോയന്‍റ് = 78 + 10 = 88 വിജയൻറെ രണ്ടാമത്തെ പരീക്ഷയിലെ പോയന്‍റ് = 78 - 10 = 68 വിജയൻറെ മൂന്നാമത്തെ പരീക്ഷയിലെ പോയന്‍റ് = 78 + 20 = 98 വിജയൻറെ നാലാമത്തെ പരീക്ഷയിലെ പോയന്‍റ് = 78 + 20 = 98 വിജയൻറെ ശരാശരി = (88 + 68 + 98 + 98)/4 = 352/4 = 88 ശരാശരിയിലെ വ്യത്യാസം = 88 - 78 = 10

Related Questions:

ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?

ഒരു സ്കൂളിലെ 15 അദ്ധ്യാപകരുടെ ശരാശരി പ്രായം 40 വയസ്സാണ്. അവരിൽ 55 വയസ്സുള്ള ഒരാൾപിരിഞ്ഞ് പോയി. പകരം 25 വയസ്സുള്ള ഒരാൾ വന്ന് ചേർന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായംഎന്ത്?

ഒരു സെറ്റ് സംഖ്യകളുടെ ശരാശരി 18 ആണ്. അതിൽ നിന്ന് 24 എന്ന സംഖ്യ മാറ്റിയപ്പോൾ ശരാശരി 17 ആയി. എങ്കിൽ ആദ്യ സെറ്റിൽ എത്ര സഖ്യകളുണ്ട് ?

The average of 5 consecutive number is n. If the next two consecutive numbers are also included, then the average will .....

20 കുട്ടികളുടെയും 5 അധ്യാപകരുടെയും ശരാശരി വയസ്സ് 20 ആണ്. ഒരു അധ്യാപകൻ ഒഴിവായിപ്പോയിട്ട് മറ്റൊരു അധ്യാപകൻ വന്നപ്പോൾ ശരാശരി വയസ്സ് 1 കൂടി. അവരുടെ വയസ്സുകളുടെ വ്യത്യാസമെന്ത്?