App Logo

No.1 PSC Learning App

1M+ Downloads

ദേശീയ ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത്

A2002

B2005

C2012

D2007

Answer:

D. 2007

Read Explanation:

ദേശീയ ബാലാവകാശ കമ്മീഷൻ

  • 2005ലെ പാർലമെന്റിന്റെ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ആക്ട് പ്രകാരം 2007ൽ സ്ഥാപിതമായ ഒരു ജുഡീഷ്യൽ ബോഡിയാണ് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്.

  • ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന കുട്ടികളുടെ അവകാശ സംരക്ഷണ നിർദ്ദേശങ്ങളും, കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ കൺവെൻഷനിലെ കുട്ടികളുടെ അവകാശ പ്രഖ്യാപനം ഉൾക്കൊണ്ടുമാണ് ഇതിന്റെ രൂപീകരണം.

  • കേന്ദ്ര ഗവൺമെന്റിന്റെ വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിലാണ് NCPCR പ്രവർത്തിക്കുന്നത്.

  • ഇന്ത്യയിലെ എല്ലാ നിയമങ്ങളും, ഗവൺമെൻറ് കൈക്കൊള്ളുന്ന പദ്ധതികളും ഭരണഘടനയിലും, യുഎൻ ബാലാവകാശ കൺവെൻഷിനിലും പരാമർശിക്കുന്ന കുട്ടികളുടെ അവകാശങ്ങളുമായി യോജിച്ചുപോകുന്നുണ്ടെന്ന് NCPCR ഉറപ്പുവരുത്തുന്നു.

  • 0 നും 18 നും ഇടയിൽ പ്രായമുള്ളവരെയാണ് NCPCR കുട്ടികളായി നിർവചിച്ചിരിക്കുന്നത്.

  • രാജ്യത്തിലെ മുഴുവൻ കുട്ടികൾക്ക് വേണ്ടിയാണ് കമ്മീഷൻ നിലകൊള്ളുന്നത് എങ്കിലും,സമൂഹത്തിലെ ഏറ്റവും നിസ്സഹായരായ വിഭാഗങ്ങളിൽപ്പെട്ട കുട്ടികളിൽ പ്രത്യേക ശ്രദ്ധ കമ്മീഷൻ കേന്ദ്രീകരിക്കുന്നു.

Related Questions:

ധനകാര്യ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി ?

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിലവില്‍ വന്നത് ഏത് വര്‍ഷം?

Who appoint the Chairman of the State Public Service Commission ?

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( UPSC ) രൂപം കൊണ്ടത് ഏത് വർഷം ?

കർഷകരുടെ വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മേധാവിയാര് ?