Question:

നികുതിക്ക് മേൽ ചുമത്തുന്ന അധിക നികുതിയേത് ?

Aസെസ്സ്

Bസർചാർജ്

Cകോർപ്പറേറ്റ് നികുതി

Dആഡംബര നികുതി

Answer:

B. സർചാർജ്

Explanation:

  • നികുതി - കേന്ദ്രസംസ്ഥാന ഗവൺമെന്റുകളുടെ പ്രധാന വരുമാന മാർഗ്ഗം 
  • പ്രത്യക്ഷ നികുതി ,പരോക്ഷ നികുതി എന്നിവയാണ് രണ്ട് തരം നികുതികൾ 
  • പ്രത്യക്ഷ നികുതി - വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ ഗവൺമെന്റ് ചുമത്തുന്ന നികുതി 
  • ഉദാ : വ്യക്തിഗത ആദായനികുതി ,കോർപ്പറേറ്റ് നികുതി ,കെട്ടിട നികുതി ,ഭൂനികുതി 
  • പരോക്ഷ നികുതി - സാധനങ്ങൾക്കും സേവനങ്ങൾക്കും മേൽ ചുമത്തുന്ന നികുതി 
  • ഉദാ : കസ്റ്റംസ് നികുതി ,എക്സൈസ് നികുതി ,ചരക്ക് സേവന നികുതി ,വില്പന നികുതി 
  • സർചാർജ് - നികുതിക്ക് മേൽ ചുമത്തുന്ന അധികനികുതി 
  • ഒരു നിശ്ചിതകാലത്തേക്കാണ്  സർചാർജ്  ചുമത്തുന്നത് 
  • സാധാരണ വരുമാന നികുതിയുടെ നിശ്ചിത ശതമാനമാണ് സർചാർജായി ഈടാക്കുന്നത് 
  • സെസ്സ് - സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതി 

Related Questions:

ലോകത്തിലാദ്യ GAFA നികുതി ഏർപ്പെടുത്തിയ രാജ്യമേത് ?

സ്റ്റാമ്പ് ഡ്യൂട്ടി ഏത് സർക്കാറിന്റെ പരിധിയിലാണ് ഉൾപ്പെടുന്നത് ?

ഒരു ജി.എസ്.ടി ബില്ലില്‍ നിന്നും കണ്ടെത്താവുന്ന അടിസ്ഥാന വിവരങ്ങള്‍ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ്?

1.ജി.എസ്.ടി രജിസ്ട്രേഷന്‍ നമ്പര്‍

2.വിവിധ നികുതി നിരക്കുകള്‍

3.ജി.എസ്.ടി ചുമത്തപ്പെടാത്ത ഇനങ്ങള്‍

4.സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങള്‍.

ധനനയത്തിൻ്റെ പ്രധാന ലക്ഷ്യം എന്ത് ?

വരുമാനവും ചിലവും തുല്യമായ ബജറ്റിനെ പറയുന്ന പേരെന്ത് ?