പഞ്ചായത്തീരാജ് നിയമം എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?A73-ാം ഭേദഗതിB86-ാം ഭേദഗതിC102-ാം ഭേദഗതിD56-ാം ഭേദഗതിAnswer: A. 73-ാം ഭേദഗതി Read Explanation: 73-ാം ഭേദഗതി 1989ൽ രാജീവ് ഗാന്ധിയാണ് പഞ്ചായത്ത് രാജ് ബിൽ 64-ാം ഭരണഘടന ഭേദഗതിയായി പാർലമെൻറിൽ അവതരിപ്പിച്ചത്. എന്നാൽ രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കാതെ ഈ ബില്ല് പാസായില്ല. അതിനുശേഷം 1992ൽ അധികാരത്തിൽ വന്ന പി.വി നരസിംഹറാവു സർക്കാർ 73, 74 ഭരണഘടന ഭേദഗതികൾ പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കി. 73-ാം ഭരണഘടന ഭേദഗതി പഞ്ചായത്ത് രാജ് നിയമവുമായി ബന്ധപ്പെട്ടതാണ്. 74-ാം ഭരണഘടന ഭേദഗതി നഗരപാലിക നിയമത്തെ സംബന്ധിച്ചുള്ളതാണ്. 1993 ഏപ്രിൽ 24നാണ് 73-ാം ഭരണഘടന ഭേദഗതി നിലവിൽ വന്നത്, 2010 മുതൽ ഏപ്രിൽ 24 പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്നു. Read more in App