App Logo

No.1 PSC Learning App

1M+ Downloads
പഠന പ്രക്രിയയിൽ അഭിപ്രേരണയുടെ പങ്കിനെ കുറിച്ച് വിശദമായി പ്രതിപാദിച്ച ചിന്തകർ ആരൊക്കെ ?

Aവൈഗോഡ്സ്കിയും പിയാഷെയും

Bസ്കിന്നറും പാവ്ലോവും

Cകർട്ട് ലെവിനും ഹള്ളും

Dചോംസ്കിയും വോർഫും

Answer:

C. കർട്ട് ലെവിനും ഹള്ളും

Read Explanation:

ക്ഷേത്രസിദ്ധാന്തം - കര്‍ട്ട് ലെവിന്‍

  • ക്ഷേത്രസിദ്ധാന്തം ആവിഷ്‌ക്കരിച്ചത് കര്‍ട്ട് ലെവിന്‍
  • വ്യക്തി ആന്തരികമായും ബാഹ്യമായും തല്‍സമയത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശക്തികളുടെ അടിസ്ഥാനത്തിലാണ് അയാളുടെ പ്രവര്‍ത്തിയെ വിലയിരുത്തേണ്ടത്.
  • അസംഖ്യം ആകര്‍ഷണ വികര്‍ഷണ ശക്തികള്‍ അടങ്ങിയ ഒരു ജൈവ സ്ഥലമാണ് ക്ഷേത്രം
  • ക്ഷേത്രത്തിലെ കേന്ദ്രബിന്ദു വ്യക്തിയാണ്.
  • ക്ഷേത്ര സിദ്ധാന്തമനുസരിച്ച് ഒരു വ്യക്തിയുടെ ലക്ഷ്യത്തിലേക്ക് അയാളെ നയിക്കുന്നത് സദിശ ശക്തിയാണ്.
  • വ്യക്തിയുടെ ആവശ്യങ്ങള്‍ കഴിവുകള്‍ വീക്ഷണം അഥവാ പ്രത്യക്ഷണം,താല്‍പ്പര്യങ്ങള്‍,ലക്ഷ്യങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും അയാളുടെ വ്യക്തിത്വം
  • മനഃശാസ്ത്ര പരിസ്ഥിതി ഭൗതിക പരിസ്ഥിതിയിൽ നിന്നും വ്യത്യസ്തമാക്കുന്ന മാനസിക പരിസ്ഥിതിയാണ് - ജീവിതരംഗം (Life Space)
  • വ്യക്തി 'G' എന്ന ലക്ഷ്യം (goal) നേടാൻ അയാളെ സഹായിച്ചു മുന്നോട്ടു നയിക്കുന്ന ശക്തിയാണ് - ഉത്തേജക ശക്തി (Driving force)
  • ജീവിത രംഗത്തുള്ള മറ്റു ചില ശക്തികൾ ലക്ഷ്യപ്രാപ്തിക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ച് വ്യക്തിയെ പിന്നാക്കം തള്ളുന്ന പ്രതിബന്ധങ്ങളാണ് - മതിൽ (Barriers)
  • തടസ്സങ്ങൾ മാറി ലക്ഷ്യത്തിൽ എത്തണമെങ്കിൽ - വിരുദ്ധ ശക്തികളുടെ സംയുക്തഫലം അനുകൂലമാകണം 
  • കര്‍ട്ട് ലെവിന്‍ മനഃശാസ്ത്രശാഖ അറിയപ്പെടുന്നത് ടോപ്പോളജിക്കല്‍ സൈക്കോളജി എന്നാണ്.

 

പ്രബലന സിദ്ധാന്തം (Reinforcement Theory) - Clark Leonard Hull (1884-1952)

  • അമേരിക്കൻ മനശാസ്ത്രജ്ഞൻ 
  • ഫലനിയമവും (Law of effect) അനുബന്ധന തത്വങ്ങളും ചേർന്നതാണ് ഹള്ളിന്റെ പ്രബലന സിദ്ധാന്തം.
  • അവശ്യ ന്യൂനീകരണ സിദ്ധാന്തം (Need Reduction / Drive Reduction Theory) എന്ന് അറിയപ്പെടുന്നു. 
  • ഹള്ളിന്റെ അഭിപ്രായത്തിൽ നിലവിലുള്ള S.R ബന്ധങ്ങൾ ശക്തിപ്പെടുന്നത് ഫലനിയമത്തിന്റെ (Law of effect) അടിസ്ഥാനത്തിലുള്ള ശ്രമ പരാജയ (Trial and error) പഠനം വഴിയും പുതിയ S-R ബന്ധം സൃഷ്ടിക്കപ്പെടുന്നത് അനുബന്ധനം വഴിയുമാണ്. 
  • ഈ സിദ്ധാന്ത പ്രകാരം ആവശ്യ ന്യൂനീകരണം (Need Reduction) S-R ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.
    • ഉദാ: ദാഹിക്കുമ്പോൾ വെള്ളം കിട്ടിയാൽ വെള്ളം കുടിക്കുക എന്ന ആവശ്യം ന്യൂനീകരിക്കപ്പെടുന്നു.
  • S-R ബന്ധങ്ങളുടെ ശക്തി 4 ചരങ്ങളെ (Variable) ആശ്രയിച്ചിരിക്കുന്നു :
    1. ഡ്രൈവ് (Drive)
    2. സമ്മാനിത അഭിപ്രേരണ (Incentive Motivation)
    3. സുദൃഢ ശീലം (Habit Strength)
    4. ഉദ്ദീപന ശേഷി (Excitatory Potential)

Related Questions:

How can a teacher promote assimilation in a classroom?
മനഃശാസ്ത്ര പഠനങ്ങളിൽ ക്ഷേത്രസിദ്ധാന്തം (Field Theory) അവതരിപ്പിച്ചതാര്?

Which of the following statement is not correct regarding creativity

  1.  It is universal in nature.
  2. Creativity is innate as well as acquired:
  3. Creativity is the result of adventurous thinking and a departure from closed thinking.
  4. Creativity requires constant understanding, hard work and patience to produce something new and unique.
    വിദ്യാഭ്യാസ മനശാസ്ത്രത്തിൽ ഘടനാ വാദത്തിന് പ്രയോക്താവ് ആര് ?
    താഴെപ്പറയുന്നവയിൽ വായനാ വൈകല്യമായ Dyslexia or Reading Disorder ൽ പെടാത്തത് ഏത് ?