പാരമ്പര്യ ഊർജ സ്രോതസ്സ് ഏത് ?
Aസൗരോർജം
Bതിരമാലയിൽ നിന്നുള്ള ഊർജം
Cകാറ്റിൽ നിന്നുള്ള ഊർജം
Dഎൽ. പി. ജി.
Answer:
D. എൽ. പി. ജി.
Read Explanation:
പാരമ്പര്യ ഊർജസ്രോതസ്സുകൾ
- പുനഃസ്ഥാപിക്കപ്പെടാത്ത ഊർജസ്രോതസ്സുകളാണ് പാരമ്പര്യ ഊർജസ്രോതസ്സുകൾ.
- കൽക്കരി , പെട്രോളിയം മുതലായവ ഏറെക്കാലമായി ഊർജവിശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതിനാൽ ഈ വിഭവങ്ങൾ ശുഷ്കമായിക്കൊണ്ടിരിക്കുകയാണ്.
- ഇത്തരം ഇന്ധനങ്ങൾ കത്തിക്കുന്നത് പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കുന്നു.
പാരമ്പര്യേതര ഊർജസ്രോതസ്സുകൾ
- പുനഃസ്ഥാപന ശേഷിയുള്ളതാണ് പാരമ്പര്യേതര ഊർജസ്രോതസ്സുകൾ .
- സൗരോർജം ,കാറ്റിനിന്നുള്ള ഊർജം ,തിരമാലയിൽനിന്നുള്ള ഊർജം, ജലത്തിൽ നിന്നുള്ള ഊർജം , ജിയോ തെർമൽ ,ജൈവവാതകങ്ങൾ എന്നിവയാണ് പ്രധാന പാരമ്പര്യേതര ഊർജസ്രോതസ്സുകൾ.
- പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്ത ഊർജസ്രോതസ്സുകളാണിവ..