Question:

പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 45

Bആര്‍ട്ടിക്കിള്‍ 21(A)

Cആര്‍ട്ടിക്കിള്‍ 32

Dആര്‍ട്ടിക്കിള്‍ 18

Answer:

B. ആര്‍ട്ടിക്കിള്‍ 21(A)

Explanation:

ആർട്ടിക്കിൾ 21 ( A )

  • വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നു

  • ആറ് വയസ്സു മുതൽ പതിനാല് വയസ്സു വരെ എല്ലാ കുട്ടികൾക്കും സൌജന്യ വിദ്യാഭ്യാസം നൽകണമെന്ന് നിഷ്കർഷിക്കുന്നു

  • വിദ്യാഭ്യാസത്തെ മൌലികാവകാശമാക്കിയ ഭരണഘടന ഭേദഗതി - 86 -ാം ഭേദഗതി( 2002)

RIGHT TO EDUCATION ACT ,2009

  • ആർട്ടിക്കിൾ 21 (A) യിൽ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ അവകാശവുമായി ബന്ധപ്പെട്ട് നിർമ്മിക്കപ്പെട്ട നിയമം

  • ജീവിക്കാനുള്ള അവകാശത്തിന് സമാനമായ അവകാശമാക്കി വിദ്യാഭ്യാസഅവകാശത്തെ മാറ്റി

  • പാർലമെൻറ് വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയത് - 2009 ഓഗസ്റ്റ് 26

  • നിലവിൽ വന്നത് - 2010 ഏപ്രിൽ 1 

Related Questions:

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?

ഇന്ത്യൻ ഭരണഘടന മൗലികാവകാശങ്ങൾ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് ഭരണഘടനയിൽ നിന്നുമാണ്?

The article in the 'Indian constitution which guarantees the Right to education

'ഭരണഘടനയുടെ ഹൃദയം, ആത്മാവ്' എന്നിങ്ങനെ അംബേദ്‌കർ വിശേഷിപ്പിച്ച അനുഛേദം ഏത് ?

ചിരകാല അധിവാസം മുഖേന 1989 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?