പ്ലാസി യുദ്ധം നടക്കുമ്പോൾ മുഗൾ രാജാവ് ആരായിരുന്നു ?Aആലാംഗീർ രണ്ടാമൻBഷാജഹാൻ മൂന്നാമൻCഷാ ആലം രണ്ടാമൻDഅക്ബർ ഷാ രണ്ടാമൻAnswer: A. ആലാംഗീർ രണ്ടാമൻ Read Explanation: പ്ലാസി യുദ്ധം ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം - പ്ലാസി യുദ്ധം പ്ലാസി യുദ്ധം നടന്ന വർഷം - 1757 പ്ലാസിയുദ്ധത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യവുമായി ഏറ്റുമുട്ടിയത് - സിറാജ്-ഉദ്-ദൗള ബംഗാൾ നവബായിരുന്നു സിറാജ്-ഉദ്-ദൗള ബ്രിട്ടീഷുകാരുമായി രഹസ്യധാരണ ഉണ്ടാക്കിയവരായിരുന്നു നവാബിന്റെ സൈന്യത്തെ നയിച്ചത്,അതിനാൽ ബ്രിട്ടീഷുകാർ ജയിക്കുകയും നവാബ് കൊല്ലപ്പെടുകയും ചെയ്തു. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത് - റോബർട്ട് ക്ലൈവ്. പ്ലാസി യുദ്ധത്തിനുശേഷം ബംഗാളിൽ ബ്രിട്ടീഷുകാർ ഭരണമേല്‍പിച്ച രാജാവ് - മിർ ജാഫർ പ്ലാസി യുദ്ധം നടക്കുമ്പോൾ മുഗൾ ചക്രവർത്തി - ആലംഗീർ രണ്ടാമൻ Read more in App