App Logo

No.1 PSC Learning App

1M+ Downloads
ബൊൾഷെവിക് വിപ്ലവം എന്നറിയപ്പെടുന്ന വിപ്ലവം ഏതാണ് ?

Aചൈനീസ് വിപ്ലവം

Bഫ്രഞ്ച് വിപ്ലവം

Cഒക്ടോബർ വിപ്ലവം

Dഫെബ്രുവരി വിപ്ലവം

Answer:

C. ഒക്ടോബർ വിപ്ലവം

Read Explanation:

ഒക്ടോബർ വിപ്ലവം

  • ഫെബ്രുവരി വിപ്ലവാനനന്തരം റഷ്യയിൽ നിലവിൽ വന്ന  താൽക്കാലിക ഗവൺമെന്റിനെ റഷ്യയിലെ സോവിയറ്റുകളിൽ ഒരു വിഭാഗം അംഗീകരിച്ചില്ല.
  • ഈ സമയം സ്വിറ്റ്സർലൻഡിൽ കഴിയുകയായിരുന്ന വ്ളാഡിമിർ ലെനിൻ റഷ്യയിലെത്തി താൽക്കാലിക ഗവൺമെൻ്റിനെ ശക്തമായി എതിർത്തു.
  • വിപ്ലവം അതിൻ്റെ ലക്ഷ്യം നേടണമെങ്കിൽ അധികാരം മുഴുവൻ സോവിയറ്റുകൾക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
  • ബോൾഷെവിക്കുകളും സോവിയറ്റുകളും ലെനിന്റെ നിലപാടിനെ പിന്തുണച്ചു.
  • നൂറ്റാണ്ടുകൾ പഴക്കമുള്ള സാമ്പത്തിക പിന്നാക്കാവസ്ഥയും ജനങ്ങൾക്കിടയിലെ അസമത്വവും ഇല്ലാതാക്കാൻ ഒരു തൊഴിലാളിവർഗ ഭരണകൂടത്തിനുമാത്രമേ കഴിയുകയുള്ളുവെന്ന് ബോൾഷെവിക്കുകൾ പ്രചരിപ്പിച്ചു. 
  • താൽക്കാലിക ഗവൺമെന്റിനെ   അട്ടിമറിച്ച്  അധികാരം പിടിച്ചെടുക്കണമെന്ന്  നിർണായക തീരുമാനം  ഒക്ടോബർ 20ന്  പെട്രോഗാഡിൽ  സോവിയറ്റുകൾ കൈക്കൊണ്ടു. 
  • 1917 ഒക്ടോബറിൽ ബോൾഷെവിക്കുകൾ താൽക്കാലിക ഗവൺമെൻ്റിനെതിരായി സായുധകലാപമാരംഭിച്ചു.
  • ട്രോടെസ്സ്കിയുടെ നേതൃത്വത്തിലുള്ള ചുവപ്പ് കാവൽ സേന വിപ്ലവത്തിനുള്ള ഒരുക്കങ്ങൾ നടത്തി. 
  • പ്രധാനപ്പെട്ട എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളും പിടിച്ചെടുത്ത വിപ്ലവകാരികൾ  നവംബർ 7ന്  (ഒക്ടോബർ 25) ഗവൺമെന്റിന്റെ ആസ്ഥാനമായ  വിന്റർ പാലസും പിടിച്ചെടുത്തു.
  • കെരൻസ്ക്‌കി രാജ്യം വിട്ടുപോവുകയും റഷ്യ ബോൾഷെവിക്കുകളുടെ നിയന്ത്രണത്തിലാവുകയും ചെയ്‌തു.
  • ബോൾഷെവിക്കുകൾക്ക് അധികാരം ലഭിച്ച ഈ സംഭവം ഒക്ടോബർ വിപ്ലവം എന്നും  (റഷ്യൻ കലണ്ടർ പ്രകാരം) ,ബോൾഷെവിക്ക് വിപ്ലവമെന്നും  അറിയപ്പെടുന്നു

Related Questions:

ഫെബ്രുവരി വിപ്ലവം നടന്ന വർഷം ഏതാണ് ?
തൊഴിലാളി യൂണിയനുകൾക്ക് നിയമപരമായ സ്വാതന്ത്ര്യം ലഭിച്ച വർഷം ?
In which year the Russian Social Democratic Workers Party was formed?
സോവിയറ്റ് യൂണിയൻ നിലവിൽ വന്ന വർഷം ഏതാണ് ?

ഒന്നാംലോക യുദ്ധത്തിലെ റഷ്യയുടെ പങ്കാളിത്തം 1917 ലെ വിപ്ലവത്തിലേക്ക് നയിച്ചതെങ്ങനെ?.ശരിയായ കാരണങ്ങൾ കണ്ടെത്തുക?

1.ഭക്ഷ്യദൗര്‍ലഭ്യം രൂക്ഷമായി

2.സ്ത്രീകള്‍ റൊട്ടിക്കുവേണ്ടി തെരുവില്‍ പ്രകടനം നടത്തി

3.പട്ടണത്തില്‍ തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം

4.സൈനികരുടെ പിന്തുണ