മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ വ്യാപാരികൾ രൂപീകരിച്ച കൂട്ടായ്‌മയുടെ പേരെന്താണ് ?
Aഗിൽഡുകൾ
Bഗ്രൂപ്പുകൾ
Cലാഡിനോ
Dബാസ്ക്യുസ്
Answer:
A. ഗിൽഡുകൾ
Read Explanation:
ഗില്‍ഡുകള്‍
- ഗില്‍ഡുകള്‍ മധ്യകാലഘട്ടത്തിലെ സാമ്പത്തിക സാമൂഹിക ഘടനയുടെ സവിശേഷതയായിരുന്നു ഗില്‍ഡുകള്‍.
- വിവിധ തൊഴില്‍ മേഖലയിലെ വിദഗ്ധരുടെ സംഘങ്ങളായിരുന്നു ഗില്‍ഡുകള്‍.
2 തരം ഗില്‍ഡുകള്‍ മധ്യകാലഘട്ടത്തിൽ നിലനിന്നിരുന്നു:
1. കരകരശല ഗില്‍ഡുകള്‍
2. വ്യാപാര ഗില്‍ഡുകള്‍
-
മധ്യകാലത്തിലെ കരകൗശലശാലകളുടെയും മറ്റു വിദഗ്ധസംഘങ്ങളുടെയും സംഘങ്ങളാണ് കരകൗശലഗില്‍ഡുകള്‍.
-
വ്യാപാര ഗില്‍ഡുകള്‍ ആദ്യം രൂപം കൊണ്ടു.വ്യാപാര ഗില്‍ഡുകള്‍ കേന്ദ്രീകരിച്ചു നഗരാന്തര ലീഗുകള്‍ രൂപം കൊണ്ടു.
ഗില്‍ഡുകളുടെ രൂപീകരണത്തിലേക്കു നയിച്ച ഘടകങ്ങൾ
1.വ്യാപാരത്തിന്റെ വളര്‍ച്ച
2. പ്രത്യേക തൊഴില്‍ മേഖലയുടെ രൂപീകരണം
3. സംഘടനാബോധം
4. ഉയര്‍ന്ന നികുതിക്കും ചൂഷണത്തിനുമെതിരെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത