മലിനീകരണവും കൈയേറ്റ ശോഷണവും നേരിടുന്ന നദികളുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനായി കേന്ദ്ര ജൽ ശക്തി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി ഏതാണ് ?
Aപമ്പ
Bഭാരതപ്പുഴ
Cപെരിയാർ
Dകരമനയാർ
Answer:
C. പെരിയാർ
Read Explanation:
പെരിയാർ
കേരളത്തിലെ ഏറ്റവും വലിയ നദി.
“കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി അറിയപ്പെടുന്നു.
സഹ്യപർവ്വതത്തിലെ ശിവഗിരി മലയിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് അറബിക്കടലിലേക്ക് ഒഴുകുന്നു,
ഏകദേശം 244 കിലോമീറ്റർ (152 മൈൽ) ദൂരമുണ്ട്.
'ചൂർണ്ണി' എന്ന പേരിൽ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്ന നദി